Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കൊടിമരം നശിപ്പിച്ചു


കേരള വേല മഹാസഭ അയ്യപ്പൻകോവിൽ 14 നമ്പർ ശാഖ ചന്ദ്രൻ സിറ്റിയിൽ കഴിഞ്ഞ 35 വർഷക്കാലമായി ശാഖയുടെ സ്വന്തം സ്ഥലത്ത് പ്രവർത്തിച്ചുവരികയാണ്. എന്നാൽ ശാഖാ മന്ദിരത്തിന്റെ തൊട്ടു പുറകിൽ താമസിക്കുന്ന സുരേഷ് കോട്ടപ്പുറത്ത് എന്നയാൾ 24 1 2024 ൽ നിര്യാതനായി. അന്ന് രാത്രി 12 മണി വരെ കൊടിയും, കൊടിമരവും ഉണ്ടായിരുന്നു. മരണവുമായി ബന്ധപ്പെട്ട് അവിടെ എത്തിയ സാമൂഹ്യ വിരുദ്ധർ ഈ കൊടിമരം അറുത്തുമാറ്റി നശിപ്പിച്ചു കളഞ്ഞെന്ന് അംഗങ്ങൾ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെയും താലൂക്ക് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കട്ടപ്പന ഡി വൈ എസ് പി ക്ക് പരാതി നൽകിയിട്ടുണ്ടെന്നും,. കൊടിയും, കൊടിമരവും നശിപ്പിച്ച കാപാലികരെ ഉടൻതന്നെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കണമെന്നും കേരള വേല മഹാസഭ അംഗങ്ങൾ ആവശ്യപ്പെട്ടു…