വന്യമൃഗശല്യം:- മനുഷ്യസുരക്ഷ ഉറപ്പുവരുത്തണം:
കേരളാകോണ്‍ഗ്രസ് സമരങ്ങളിലേക്ക്.


ചെറുതോണി: മൃഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണന മനുഷ്യര്‍ക്ക് നല്‍കികൊണ്ട് മനുഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നിയമഭേദഗതി നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് കേരളാകോണ്‍ഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റിയോഗം ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണങ്ങള്‍ പതിവായിട്ടും ഫലപ്രദമായി പ്രതിരോധിച്ച് ജനങ്ങളുടെ ജീവിതം സംരക്ഷിക്കേണ്ട സര്‍ക്കാരുകള്‍ കാട്ടുന്ന നിസ്സംഗത കുറ്റകരമാണ്.വന്യജീവി ശല്യം തടയണമെന്നാവശ്യപ്പെട്ട് സമരങ്ങളാരംഭിക്കുന്നതിനു മുന്നോടിയായി ഫെബ്രുവരി ഒന്നുമുതല്‍ 12 വരെ മണ്ഡലം യോഗങ്ങള്‍ കൂടുന്നതിനും തീരുമാനിച്ചു.
സംസ്ഥാനവ്യാപകമായി നടത്തിവരുന്ന കേരകര്‍ഷകസൗഹൃദസംഗമങ്ങള്‍ ഫെബ്രുവരി ഒന്നിന് കൊന്നത്തടി, രാജമുടി, തടിയമ്പാട്, ചുരുളിപ്പതാല്‍ കേന്ദ്രങ്ങളില്‍ നടത്തുവാനും തീരുമാനിച്ചു.
ചെറുതോണി ഓഫീസില്‍ കൂടിയ യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് ജോയി കൊച്ചുകരോട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.ജെ ജേക്കബ്, നോബിള്‍ ജോസഫ്, വര്‍ഗീസ് വെട്ടിയാങ്കല്‍, സിനു വാലുമ്മേല്‍, കെ.കെ വിജയന്‍, ടോമി തൈലംമനാല്‍, സണ്ണി തെങ്ങുംപള്ളി, വര്‍ഗീസ് സക്കറിയ, ജോയി കുടുക്കച്ചിറ, ഷിജോ ഞവരക്കാട്ട്, അഭിലാഷ് പി.ജോസഫ്, ജോസ് മോടിക്കപുത്തന്‍പുര, ടി.സി ചെറിയാന്‍, പി.റ്റി. ഡോമിനിക്, ലൂക്കാച്ചന്‍ മൈലാടൂര്‍, കുര്യന്‍ കാക്കപ്പയ്യാനി, ഇ.പി ബേബി, സെലിന്‍ വിന്‍സന്‍റ്, ലിസി ശൗര്യാംകുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.