Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
രാജ്യത്തിന്റെ 75 മത് റിപ്പബ്ലിക് ദിന പരേഡിൽ ഇടുക്കിയ്ക്ക് അഭിമാന നിമിഷം; പരേഡിൽ കട്ടപ്പന വെള്ളയാംകുടി, പെരുവന്താനം സ്വദേശിനികളും


രാജ്യത്തിന്റെ എഴുപത്തി അഞ്ചാമത് റിപ്പബ്ലിക് ദിന പരേഡിൽ സെൻട്രൽ ആർമിഡ് പോലീസ് ഫോഴ്സ് ആയ ssb (സശസ്ത്ര സീമ ബൽ )യെ പ്രതിനിധികരിച്ചു 10 മലയാളി പെൺകുട്ടികളാണ് പങ്കെടുക്കുന്നത്. ഇതിൽ രണ്ട് പേർ ഇടുക്കി സ്വദേശിനികളാണ്. പെരുവന്താനം നിർമ്മലഗിരി പാലുക്കുന്നേൽ ജോസ് – മിനി ദമ്പതികളുടെ മകൾ ആഷ്‌ന, കട്ടപ്പന വെള്ളായകുടി പുത്തൻപുരയ്ക്കൽ ബാബു – ലളിത ദമ്പതികളുടെ മകൾ അമലു എന്നിവരാണ് ഇടുക്കിയുടെ ഖ്യാതി ഉയർത്തി പരേഡിൽ അണിനിരക്കുന്നത്