ഇടുക്കി
ശക്തമായ മഴയില്‍ വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞു
കട്ടപ്പന: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളിലെ രണ്ട് വീടുകളുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ഇതോടെ ഈ വീടുകള്‍ അപകട ഭീഷണിയിലായി. കാഞ്ഞിരമറ്റം ടോമിയുടെ വീടിന്റെ മുന്‍വശത്ത് നിര്‍മിച്ച 15 അടി പൊക്കത്തിലുള്ള സംരക്ഷണഭിത്തിയാണ് മുഴുവനായും ഇടിഞ്ഞത്. ഇതോടെ വീട് അപകടാവസ്ഥയിലായി. ബാങ്കില്‍ നിന്നും വായ്പയെടുത്ത് നിര്‍മിച്ച കെട്ടാണ് തകര്‍ന്നത്. മഴ ശക്തമായി തുടര്‍ന്നാല്‍ വീണ്ടും മണ്ണിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പാറക്കോണത്ത് രാജേന്ദ്രന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് അപകട ഭീഷണിയിലായി. ഇരു വീടുകളിലും ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്സണ് വര്‍ക്കി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഇരട്ടയാര്‍ വില്ലേജ് ഓഫീസ് അധികൃതര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.