Idukki വാര്‍ത്തകള്‍
ജീവന്‍ രക്ഷാപദ്ധതി; സമയപരിധി ദീര്‍ഘിപ്പിച്ചു


സംസ്ഥാന ജീവനക്കാര്‍ക്കുള്ള ജീവന്‍ രക്ഷാ പദ്ധതിയില്‍ അംഗമാകാനുളള സമയപരിധി 2024 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ശമ്പളത്തില്‍ നിന്ന് കിഴിവ് നടത്തുകയോ 8011-00-105-89 എന്ന ശീര്‍ഷകത്തില്‍ നേരിട്ടോ പ്രീമിയം അടക്കാവുന്നതാണ്. 2023 ഡിസംബര്‍ 31 ന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് മാത്രമേ ഇളവിനര്‍ഹതയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസുമായോ 04862-226240 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.