ഉടുമ്പന്‍ചോല
വീട്ടില്‍ ചാരായം വാറ്റിയ ആള്‍ക്കെതിരെ അബ്കാരി നിയമ പ്രകാരം കേസ്.ഇരട്ടയാര്‍ ചെമ്പകപ്പാറ മാറുകാട്ടു മധു എന്നയാളുടെ വീട്ടിലാണ് ഉടുമ്പന്‍ചോല എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സതീഷ് കുമാറും സംഘവും പരിശോധന നടത്തിയത്.
ഇയാളുടെ വീട്ടിലും പുരയിടത്തിലുമായി 40 ലിറ്റര്‍ ചാരായവും 400 ലിറ്റര്‍ കോടയും സൂക്ഷിച്ചുവന്നത് കണ്ടെത്തി. ഇയാള്‍ക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു. പ്രതി ഓടി രക്ഷപെട്ടതിനാല്‍ അറസ്റ്റ് സാധ്യമായില്ല. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റോണി ആന്റണി, അരുണ്‍ മുരളീധരന്, ഗ്രേഡ് പ്രിവന്റീവ് ഓഫീസറായ തോമസ് ജോണ്‍, വി.പി. ബിലേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.