Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് കട്ടപ്പന വി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെന്റ് സെബാസ്റ്റ്യൻ കോളേജിലെ വിദ്യാർഥിനികൾക്കായി സ്വയം പ്രതിരോധ പരിശീലനം നടത്തി


ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് കട്ടപ്പന വി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെന്റ് സെബാസ്റ്റ്യൻ കോളേജിലെ വിദ്യാർഥിനികൾക്കായി സ്വയം പ്രതിരോധ പരിശീലനം നടത്തി.
കട്ടപ്പന വനിതാ ഹെൽപ്പ് ലൈനിലെ ASI. ടെസിമോൾ എബ്രഹാം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് സ്ത്രീകളും നിയമസുരക്ഷയും എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസ് നയിക്കുകയും ചെയ്തു.
കട്ടപ്പന മുനിസിപ്പാലിറ്റി കൗൺസിലർ ബീന ടോമി ,
വി ക്ലബ്ബ് പ്രസിഡൻ്റ് മോനിഷാ വിശാഖ് , സെക്രട്ടറി ഡോ: ലിഷ പി. എൽ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ഇടുക്കി വനിതാ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലനം നടത്തി.
ASI. ബിന്ദു ടി. ജി, SCPO മാരായ സോഫിയ. കെ. എസ്. ബിന്ദു ടി. ജി. CPO അഞ്ചു ഷാജി. എന്നീ ഉദ്യോഗസ്ഥരാണ് പരിശീലനം നയിച്ചത്.