ജില്ലയിലെ ഏലം പാട്ടകൃഷിക്കാരെ സംരക്ഷിക്കണം കർഷക യൂണിയൻ (എം)
ഇടുക്കി ജില്ലയിൽ അന്യരുടെ ഭൂമി പാട്ടത്തിന് എടുത്ത് ഏലം കൃഷി ചെയ്യുന്ന കർഷകർക്ക് സംരക്ഷണം നൽകാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡന്റ് ബിജു ഐക്കര ആവശ്യപ്പെട്ടു.
വൻ തുക വർഷാവർഷം പാട്ടം കൊടുത്ത് കൃഷിചെയ്യുന്ന കർഷകർ ഏലത്തിന്റെ ദയനീയമായ വിലയിടിവും,വളം – കീടനാശിനികളുടെ വില വർദ്ധനവും, കാലാവസ്ഥാ മാറ്റo മൂലം ഉണ്ടാക്കുന്ന കൃഷിനാശവും, വന്യമൃഗങ്ങളുടെ ആക്രമണവും നിമിത്തം കർഷകർ ആത്മഹത്യയുടെ വക്കിലാണ്.
കൂനിൽ മേൽ കുരു എന്ന കണക്കെ കോവി ഡ് പ്രോട്ടോകോൾ നിമിത്തം ഉണ്ടായ ലോക്ഡൗൺ മൂലം സമയത്ത് കൃഷി ചെയ്യാൻ കഴിഞ്ഞില്ല.
പാട്ടകൃഷി കാർക്ക് ആശ്വാസമാവുംവിധം ചട്ടങ്ങളുടെ പ്രായോഗിതയ്ക്ക് അനുസരിച്ച് പാട്ടകരാറുകൾ ഈടായി സ്വീകരിച്ച് സഹകരണ സംഘങ്ങൾ വഴിയൊ കൃഷി ഭവൻ വഴിയൊ ചെറു വായ്പ്പകൾ നൽകിയൊ, വളം കീടനാശിനികൾ നൽകിയൊ കൃഷിക്കാരെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ബിജു ഐക്കര പറഞ്ഞു.