Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു


ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് (44) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ ആയിരുന്നു അന്ത്യം. അനൂപ് മോനോനും മിയയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച എന്റെ മെഴുതിരി അത്താഴങ്ങൾ, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ കൃഷ്ണൻകുട്ടി പണിതുടങ്ങി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായിരുന്നു.
വിഷ്ണു ഉണ്ണികൃഷ്ണൻ, ദിലീഷ് പോത്തൻ എന്നിവർ അഭിനയിച്ച ‘ശലമോൻ’ എന്ന ചിത്രവും നിർമിച്ചിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കണ്ടനാട് ഇൻഫന്റ് ജീസസ് പള്ളിയിൽ നടക്കും.