വന്യമൃഗശല്യം തടയാൻ നടപടി വേണം: ഇൻഫാം


കർഷകരുടെ ഭൂമിയിലേക്കുള്ള വന്യമൃഗശല്യം തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഇൻഫാം കട്ടപ്പന കാർഷിക താലൂക്ക് പ്രതിനിധി സമ്മേളനം.11 ഗ്രാമസമിതികളാണ് കട്ടപ്പന കാർഷിക താലൂക്ക് സമിതിയിലുള്ളത്.750 അംഗങ്ങളുമുണ്ട്. കട്ടപ്പനയില്‍ നടന്ന പ്രതിനിധി സമ്മേളനം ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലാ അസി. ഡയറക്ടർ ഫാ. ജിൻസ് കിഴക്കേല്‍ ഉദ്ഘാടനം ചെയ്തു.
കർഷകർ മുഖം നഷ്ട്ടപ്പെട്ടവരല്ല, രാഷ്‌ട്രത്തിന്‍റെ നിലനില്‍പ്പ് കർഷകരിലൂടെ മാത്രമേ നടക്കൂ. കർഷകരുടെ പ്രതിസന്ധിയില്‍ അവരെ സഹായിക്കാൻ ഇൻഫാം എന്നും കർഷകർക്കൊപ്പമുണ്ടന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാൻ സർക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്ന് മറക്കരുതെന്നും ഫാ. ജിൻസ് കിഴക്കേല്‍ പറഞ്ഞു.
കട്ടപ്പന താലൂക്ക് ഡയറക്ടർ ഫാ. വർഗീസ് കുളംപള്ളില്‍ അധ്യക്ഷത വഹിച്ചു. കട്ടപ്പന സെന്‍റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മാത്യു പറപ്പള്ളില്‍ മുഖ്യപ്രഭഷണം നടത്തി.
ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലാ സെക്രട്ടറി ഡോ:പി.വി. മാത്യൂ പ്ലാത്തറ, ജില്ലാ പ്രതിനിധി ബാബു മാളിയേക്കല്‍, കാർഷിക താലൂക്ക് പ്രസിഡന്‍റ് ബേബി പുത്തൻപറമ്ബില്‍, സെക്രട്ടറി സാജൻ ജോസഫ്, സണ്ണി അയ്യലുമാലില്‍, ടോമി മൂഴിയാങ്കല്‍ തുടങ്ങിയവർ പ്രസംഗിച്ചു.