Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജെ. പി. എം -ൽ കാന്റീൻ ആൻഡ് സ്റ്റുഡന്റ് അമിനിറ്റീസ് സെന്റർ പ്രവർത്തനമാരംഭിച്ചു


കാഞ്ചിയാർ: ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കാന്റീൻ ആൻഡ് സ്റ്റുഡന്റ് അമിനിറ്റീസ് സെന്റർ പ്രവർത്തനമാരംഭിച്ചു.
കോളേജ് മാനേജർ ഫാ. എബ്രഹാം പാനിക്കുളങ്ങര സി. എസ്. ടി. വെഞ്ചിരിച്ച പുതിയമന്ദിരത്തിന്റെ ഉദ്ഘാടനം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിർവ്വഹിച്ചു.
കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. , വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് ചക്കാലയിൽ സി. എസ്. ടി. , ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ സി. എസ്. ടി എന്നിവർ സന്നിഹിതരായിരുന്നു.
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ചുരുങ്ങിയചെലവിൽ മേന്മയേറിയ വിഭവങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആധുനികസൗകര്യങ്ങളോടെ കാന്റീൻ പ്രവർത്തസജ്ജമായിട്ടുള്ളത്.