Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കട്ടപ്പന ഗവ. കോളജുമായി സഹകരിച്ച് ജോബ് ഫെയര്‍ 2024 എന്ന പേരില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു


കട്ടപ്പന ഗവ. കോളജില്‍ 25ന് നടക്കുന്ന പരിപാടി രാവിലെ 10ന് നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.ജെ. ബെന്നി ഉദ്ഘാടനം ചെയ്യും. ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി. കണ്ണന്‍ അധ്യക്ഷത വഹിക്കും. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ വി.ബി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തും.
സ്വകാര്യ മേഖലയില്‍ നിന്നും അഭ്യസ്ഥ വിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. സെയില്‍സ്, മാര്‍ക്കറ്റിങ്, ബാങ്കിങ്, ഓട്ടോമൊബൈല്‍, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ 20ല്‍പരം ഉദ്യോഗ ദായകര്‍ പങ്കെടുക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ വി.ബി. രാജേഷ്, പി.എന്‍. വിശ്വനാഥന്‍, ആര്‍. ബീനാമോള്‍, പി. ആദര്‍ശ് എന്നിവര്‍ പറഞ്ഞു.