വികസിത് ഭാരത് സങ്കല്‍പ് യാത്ര കട്ടപ്പനയില്‍ സമാപിച്ചു

കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെകുറിച്ച് അവബോധം വര്‍ധിപ്പിക്കുന്നതിനായുള്ള
വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ നഗരപര്യടനം കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ സമാപിച്ചു.
ബാങ്ക് ഓഫ് ബറോഡയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്
കട്ടപ്പന ടൗൺഹാളിനു സമീപം
ഈഡൻ ഗാർഡനിൽ ചേർന്ന
പൊതുസമ്മേളനം കട്ടപ്പന നഗരസഭ
കൗൺസിലർ സോണിയ ജയ്ബി
ഉദ്‌ഘാടനം ചെയ്‌തു.
ബി ജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല
അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
കൗണ്‍സിലര്‍മാരായ തങ്കച്ചന്‍ പുരയിടം, ലീലാമ്മ ബേബി,ബാങ്ക് ഓഫ് ബറോഡ കട്ടപ്പന ബ്രാഞ്ച് മാനേജർ ജിജോ മാത്യു
യൂണിയൻ ബാങ്ക് മാനേജർ അജീഷ് മാനുവൽ,
കൃഷി വിജ്ഞാൻ കേന്ദ്രയിലെ ശാസ്ത്രജ്ഞൻ
സുധാകർ സൗന്ദർരാജ്
പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ്
തുടങ്ങി വിവിധ ഡിപ്പാർട്ടുമെ
ൻ്റ് പ്രതിനിധികൾ പദ്ധതികൾ
വിശദീകരിച്ചു..
പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി മുഖേന അർഹരായവർക്ക് സൗജന്യ ഗ്യാസ് കണക്ഷൻ എടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. പരിപാടിയോടനുബന്ധിച്ച് ജൻ ഔഷധി സ്റ്റാളും സജ്ജീകരിച്ചിരുന്നു. പങ്കെടുത്ത എല്ലാവരും വികസിത് സങ്കൽപ്പ് പ്രതിജ്ഞയെടുത്തു.
എം.സി ബാലകൃഷ്ണൻ കലാപരിപാടികൾ അവതരിപ്പിച്ചു
വിവിധ കേന്ദ്ര പദ്ധതികളെകുറിച്ച് വിശദീകരിക്കുന്ന പ്രത്യേക വാഹനത്തിലെ വീഡിയോ പ്രദർശനം ഏറെ ശ്രദ്ധേയമായി.