Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിദ്യാഭ്യാസ സഹായ നിധിയിലേക്ക് സംഭാവന നല്കി പ്രതിശ്രുത വരനും വധുവും

കട്ടപ്പന: നിര്‍ധന വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി രൂപീകരിച്ച വിദ്യാഭ്യാസ സഹായ നിധിയിലേക്ക് സംഭാവന നല്കി പ്രതിശ്രുത വരനും വധുവും. കട്ടപ്പന കുന്തളംപാറ അരീക്കുഴിയില്‍ വിജയന്റെയും പരേതയായ ഷാര്‍മിളയുടെ മകന് ജയകുമാറിന്റെയും അമ്പലക്കവല കുളത്തുങ്കല്‍ കെ എം സജി–രമണി ദമ്പതികളുടെ മകള്‍ അഞ്ജുവിന്റെയും വിവാഹ നിശ്ചയ ചടങ്ങാണ് കരുതലിന് വേദിയായത്. വിവാഹച്ചെലവിലേക്ക് കരുതിയ തുകയില്‍നിന്ന് ഒരുവിഹിതം നല്കാന് ഇരുവരും തയ്യാറാകുകയായിരുന്നു. തിങ്കള്‍ പകല്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സിപിഐ എം ഏരിയ സെക്രട്ടറി വി ആര് സജിക്ക് ഇരുവരും തുക കൈമാറി. ഏരിയ കമ്മിറ്റിയംഗം ടോമി ജോര്‍ജ്, ലോക്കല്‍ സെക്രട്ടറിമാരായ ലിജോബി ബേബി, കെ എന്‍ വിനീഷ്കുമാര്‍ എന്നിവരും പങ്കെടുത്തു.