Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നാളെ മുതൽ ഏലപ്പാറ ചെമ്മണ്ണ് കൊച്ചുകരിന്തിരി റൂട്ടിൽ KSRTC ഓർഡിനറി സർവീസ് ആരംഭിക്കുന്നു

ദീർഘകാലമായി കൊച്ചുകരിന്തിരി നിവാസികളുടെ ആവശ്യമാണ് ദീർഘദൂര KSRTC സർവീസ് ആരംഭിക്കണം എന്നത്, ആ ആവശ്യമാണ് നാളെ സഫലമാക്കുന്നത്,
ആദ്യ KSRTC ആയതിനാൽ KSRTC ഇടുക്കി ജില്ല അധികാരി രാധാകൃഷ്ണൻ, മൂലമറ്റം ഡിപ്പോ അധികാരി പ്രസനൻ, സ്റ്റേഷൻ മാസ്റ്റർ ബിനു ഐസക്, വിൻസെന്റ് പാസ്സഞ്ചർ ഫോറം വാഗമൺ പ്രസ്സിഡന്റ് ബഷീർ, സെക്രട്ടറി എബിൻ,
വാഗമൺ ബസ് ടൈമിംഗ് വാട്സാപ്പ് കൂട്ടായ്‌മ പ്രധിനിധികളയ രഞ്ജിത്ത്, ജയ്കുമാർ കൊച്ചുകരിന്തിരി തുടങ്ങിയവർ ആഴ്ചകൾക്ക് മുൻപ് റൂട്ട് പരിശോധിച്ചിരുന്നു
നിലവിൽ രാവിലെ
06.10 ന് കുമളിയിൽ നിന്നും സ്റ്റാർട്ട് ചെയ്ത് 07.45 ന് കൊച്ചുകരിന്തിരിയും, 08.30 ന് വാഗമൺ 10.00 ന് മുട്ടം കോടതി 10.10 ന് തൊടുപുഴ എത്തുന രീതിയിൽ ആണ് സർവീസ് ക്രമികരിച്ചിരിക്കുന്നത്
ലാഭകരമായി സർവീസ് നടത്താനായാൽ കൂടുതൽ ദർഘദൂര സർവീസുകൾ അനുവദിക്കാം എന്ന് KSRTC അധികൃതർ വ്യക്തമാക്കി