കൊക്കോയ്‌ക്ക് മികച്ച വില; ഉത്‌പന്നമില്ലാതെ കര്‍ഷകര്‍

കൊക്കോയ്‌ക്ക് വിപണിയില്‍ മെച്ചപ്പെട്ട വില ലഭിക്കുമ്ബോഴും വിപണിയില്‍ എത്തിക്കാന്‍ ഉത്‌പന്നമില്ലാതെ കര്‍ഷകര്‍.
പച്ച കൊക്കോയ്‌ക്ക് 90 രൂപയും ഉണക്കക്ക് 310 രൂപയുമാണ് വിപണി വില. ഉയര്‍ന്ന വിലകൊണ്ട് തങ്ങള്‍ക്ക് കാര്യമായ പ്രയോജനമില്ലെന്ന ദു:ഖത്തിലാണ് കര്‍ഷകര്‍. കഴിഞ്ഞ ഏതാനും നാളുകളായി കൊക്കോയ്‌ക്ക് വിപണിയില്‍ ലഭിക്കുന്നത് മെച്ചപ്പെട്ട വിലയാണ്. പക്ഷെ ഉയര്‍ന്ന വില ലഭിക്കുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് വിപണിയിലെത്തിക്കാന്‍ കൊക്കോ ഇല്ലാത്ത സ്‌ഥിതിയുണ്ട്.
വിലയുള്ളപ്പോള്‍ ഉത്‌പന്നവും ഉത്‌പന്നമുള്ളപ്പോള്‍ വിലയുമില്ലാത്തത് കര്‍ഷകരെ നിരാശരാക്കുന്നു. തുടര്‍ച്ചയായി ഉണ്ടായ വിലയിടിവും രോഗബാധയും ഉത്‌പാദനക്കുറവും കഴിഞ്ഞ നാളുകളില്‍ ഹൈറേഞ്ചില്‍ കൊക്കോ കൃഷിക്ക് തിരിച്ചടി സമ്മാനിച്ചിട്ടുണ്ട്. മുമ്ബ് കൃത്യമായ ഇടവേളകളില്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം നല്‍കിയിരുന്ന കൃഷിയായിരുന്നു കൊക്കോയെങ്കില്‍ ഉത്‌പാദനക്കുറവ് മൂലം കാര്യങ്ങള്‍ പാടെ മാറിമറിഞ്ഞു. പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതോടെ പല കര്‍ഷകരും കൊക്കോ മരങ്ങള്‍ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞു. ഉത്‌പാദനം മെച്ചപ്പെടുന്നതോടെ ഇപ്പോള്‍ ലഭിക്കുന്ന ഉയര്‍ന്ന വില താഴേക്ക് പോകുകയാണ് പതിവെന്നും ഉത്‌പാദനം കുറഞ്ഞ സമയത്ത് ലഭിക്കുന്ന മെച്ചപ്പെട്ട വിലകൊണ്ട് കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനമില്ലെന്നുമാണ് വാദം.