മർദ്ദനത്തിൽ പ്രതിഷേധിച്ചു


കഴിഞ്ഞ ദിവസം ഉടുമ്പന്‍ചോല മാന്‍കുത്തിമേട്ടില്‍ വച്ച് ഓള്‍ ഇന്ത്യാ പ്രോഗ്രസീവ് ഫോറം സംസ്ഥാന കമ്മറ്റി അംഗം ഫ്രൊഫസര്‍ ജോണിക്കുട്ടി ഒഴുകയിലിനെ മര്‍ദിച്ചതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഓള്‍ ഇന്ത്യാ പ്രോഗ്രസീവ് ഫോറം ഇടുക്കി ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.
ദീര്‍ഘനാളായി മാന്‍കുത്തിമേടിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവരുന്ന ഫ്രൊഫസര്‍ ജോണിക്കുട്ടി ഒഴുകയിലിനെ വകവരുത്തുവാന്‍ ഒരു റിസോര്‍ട്ട് മാഫിയ നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് കഴിഞ്ഞദിവസം അദ്ദേഹത്തിനുനേരിടേണ്ടിവന്ന ക്രൂര മര്‍ദനം. സര്‍വേ നമ്പരുകള്‍ തിരുത്തി റിസോര്‍ട്ട്`് നിര്‍മിക്കുവാന്‍ ഭൂമി നല്‍കിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയും, അനധികൃത നിര്‍മാണത്തിനെതിരെയും, ഫ്രൊഫസര്‍ ജോണിക്കുട്ടി നല്‍കിയ പരാതികളും നടപടികളുമാണ് ഇപ്പോള്‍ ഉണ്ടായിട്ടുളള അക്രമത്തിന് പിന്നിലുളളതെന്നും അഴിമതിക്കാരയ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും പ്രോഗ്രസീവ് ഫോറം ജില്ലാ പ്രസിഡന്റ് ഡോ.പി.എന്‍ ബിജു,സെക്രട്ടറി കെ.ആര്‍.രാജേന്ദ്രന്‍എന്നിവര്‍ ആവശ്യപ്പെട്ടു.