മന്ത്രിക്കും മാനേജർക്കും പിറന്നാൾ ആകസ്മികം -ഇരട്ടി മധുരവും


കഞ്ഞിക്കുഴി : ശനിയാഴ്ച രാവിലെ കഞ്ഞിക്കുഴി ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂൾ ആനിവേഴ്സറി ആഘോഷവും യാത്ര അയപ്പ് ചടങ്ങും നടക്കുന്ന ദിനം. ഉദ്ഘാടകൻ ബഹു. കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. എസ്. എൻ. ഡി. പി. തൊടുപുഴ, മലനാട്, അടിമാലി യൂണിയനുകളുടെ ചെയർമാനും സ്കൂൾ മാനേജരുമായ ബിജു മാധവനാണ് അധ്യക്ഷൻ.. ഇരുവരും മാനേജരുടെ റൂമിൽ എത്തിയപ്പോളാണ് പരസ്പരം അറിയുന്നത് ഇന്നേ ദിവസം രണ്ടു പേരുടെയും ജന്മദിനം ആണെന്ന്. രണ്ടു വിശിഷ്ട വ്യക്തികളുടെ ജന്മദിനമെന്ന അസുലഭ മുഹൂർത്തം. ഉടൻതന്നെ കേക്ക് തയ്യാർ…മുറിയൽ സന്നിഹിതരായിരുന്ന വിശിഷ്ട വ്യക്തികളുടെയും, അധ്യാപകരുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ ആ അസുലഭ മുഹൂർത്തം ഇരുവരും ചേർന്ന് ഒരുമിച്ചു കേക്ക് മുറിച്ചു ആഹ്ലാദ നിമിഷങ്ങൾ പങ്കുവച്ചു. എല്ലാവരും ഹർഷാരവത്തോടെ ഇരുവർക്കും ജന്മദിനാശംസകൾ നേർന്നു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ എസ്. എൻ. ഹയർ സെക്കന്ററി സ്കൂളിന്റെ 42-മത് വാർഷികാഘോഷങ്ങൾ മന്ത്രി ഉദ്ഘടനം ചെയ്തു. ചടങ്ങിൽ സ്കൂൾ മാനേജർ ബിജു മാധവൻ അധ്യക്ഷൻ ആയിരുന്നു. യൂണിയൻ കൺവീനർ ഷിബു പി റ്റി, മനേഷ് കുടിക്കയത്ത്, രാജി ജോസഫ്, ബൈജു എം.ബി, മിനി ഗംഗധാരൻ തുടങ്ങി നിരവധി ആളുകൾ ചടങ്ങുകളിൽ പങ്കുകൊണ്ടു.