കാർഡമം പ്ലാൻ്റേഴ്‌സ് ഫെഡറേഷൻ ഉദ്ഘാടനം ജനുവരി 21 ന് പുളിയന്മലയിൽ
‘ഇടുക്കി ജില്ലയിലെ നാല് റവന്യൂ താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്ന ഏലമല പ്രദേശങ്ങൾ വനമാക്കി മാറ്റുവാൻ ലക്ഷ്യമിട്ടുകൊണ്ട് പരിസ്ഥിതി സംഘടനകൾ സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള കേസിൽ കർഷക പക്ഷത്തു നിന്ന് പോരാടുന്നതിനും ഏലം കർഷകരും ഏലവ്യവസായവും അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വിഷയങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിനും ഏലം കർഷക സംഘടനകളും ഏലം കർഷ കരും ഒറ്റക്കെട്ടായി മുൻപോട്ട് പോകണമെന്നുള്ള ബോദ്ധ്യത്തിൻ്റെ അടിസ്ഥാനത്തിൽ വണ്ടൻമേട് ആസ്ഥാന മായി കാർഡമം പ്ലാൻ്റേഷ്‌സ് ഫെഡറേഷൻ എന്ന സംഘടന രൂപീകൃതമായിരിക്കുകയാണ്.
സ്പൈസസ് ബോർഡ് മുൻ വൈസ് ചെയർമാൻമാരായ സാജൻ കളരിക്കൽ, സ്റ്റെനി പോത്തൻ, എ. പി.കെ മുൻ ചെയർമാൻ പാമ്പാടുംപാറ പ്രഭാകർ, പ്രമുഖ പ്ലാൻ്ററും കമ്പം എം.എൽ.എ യുമായ എൻ. രാമകൃഷ്ണൻ,വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ വൈസ്പ്രസിഡൻ്മാരായ ജോർ ജ്ജ്.പി. ജേക്കബ്ബ്. ആർ.മണിക്കുട്ടൻ, നെടുംകണ്ടം ഹൈറേഞ്ച് സ്പൈസസ് പ്ലാൻ്റേഷ്‌സ് അസോസിയേ ഷൻ പ്രസിഡന്റ് വി.ജെ ജോസഫ്, ബൈസൺവാലി കാർഡമം പ്ലാൻ്റേഷ്സ് അസോസിയേഷൻ പ്രസി ഡൻ്റ് ശ്രീ പി ആർ സന്തോഷ്, ബോഡിനായ്ക്കന്നൂർ കാർഡമം പ്ലാൻ്റേഷ്സ് അസോസിയേഷൻ പ്രതിനിധി ശ്രീവി,അണക്കര സ്പൈസസ് ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ.എസ്.ജീവാനന്ദൻ, വണ്ടൻ മേട് സ്പൈസസ് ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ. ശ്രീജിത് ചെല്ലപ്പൻ എന്നിവരുടെ നേത്യ സ്വത്തിലുള്ള കർഷക കൂട്ടായ്‌മയാണ് കാർഡമം പ്ലാൻ്റേഴ്‌സ് ഫെഡറേഷൻ്റെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചത്.
ഏലം കർഷകരുടേയും കർഷക സംഘടനകളുടേയും കൂട്ടായ്‌മയായ കാർഡമം പ്ലാൻ്റേഴ്‌സ് ഫെഡറേഷൻ 2014 ജനുവരി 21 ന് ഞായറാഴ്‌ച വൈകുന്നേരം 3 മണിക്ക് പുളിയൻമല നെസ്റ്റ് കൺവൻഷൻ സെന്ററിൽ വെച്ച് ആദരണീയനായ ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള അവർകൾ ഔപചാരികമായി ഉത്ഘാടനം ചെയ്യുന്നതാണ്.
വണ്ടൻമേട്ടിൽ പ്രവർത്തനമാരംഭിക്കുന്ന ഫെഡറേഷൻ്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ ഉത്ഘാടനം കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നിർവ്വഹിക്കും.
ഫെഡറേഷന്റെറെ ലോഗോയുടെ പ്രകാശനം ഇടുക്കി എം.പി അഡ്വ.ഡീൻ കുര്യാക്കോസും, മെമ്പർഷിപ്പ് ഐ.ഡി വിതരണം ബഹു ഉടുമ്പൻചോല എം.എൽ.എ എം.എം മണിയും നിർവ്വഹിക്കും.
ഫെഡറേഷൻ ചെയർമാൻ സ്റ്റെനി പോത്തൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കമ്പം എം.എൽ.എ എൻ.രാമകൃഷ്ണൻ, പീരുമേട് എം.എൽ.എ വാഴൂർ സോമൻ, മൂന്നാർ എം.എൽ.എ .എ.രാജ, മുൻ എം.പി അഡജോയ്‌സ് ജോർത്തി, വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ സുരേഷ് ശ്രീധരൻ, ജില്ലാ പഞ്ചായത്തംഗം രാരിച്ചൻ നീറണാംകുന്നേൽ, പാമ്പാടുംപാറ പ്രഭാകർ,കെ. കുമാർ എന്നിവർ പ്രസംഗിക്കുന്നതുമാണ്.
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല, ദേവികുളം, ഇടുക്കി, പീരുമേട് എന്നീ നാല് റവന്യൂ താലൂക്കുകളിലെ ലക്ഷക്കണക്കിന് കർഷകരുടേയും, കർഷക തൊഴിലാളികളുടേയും വ്യാപാരികളുടേയും വ്യവസായികളു ടേയും ജീവനോപാധി ആയിട്ടുള്ള ഏലമല പ്രദേശം ഒന്നാകെ വനം ആണെന്നും 1987 ലെ രാജവിളംബര പ്രകാരം 215720 ഏക്കർ സ്ഥലം കാർഡമം ഹിൽ റിസർവ് വനമായി പ്രഖ്യാപിച്ചിട്ടുള്ളതാണ് എന്നും ഈ പ്രദേശം ഒന്നാകെ 1980 ലെ വനസംരക്ഷണ നിയമം ബാധകമാകുന്ന റിസർവ്വ് വനമാണ് എന്നും വ്യാജ രേഖ കളുടെ പിൻബലത്തോടെ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന 2002 ൽ നൽകിയ പരാതിയിൻമേൽ 2005 മുതൽ സുപ്രീംകോടതിയിൽ കേസ് നടന്നു വരികയാണ്.
15720 ഏക്കർ എന്ന രാജവിളംബരം 215720 ഏക്കർ എന്ന് തിരുത്തിയ വ്യാജ രേഖയാണ് പരാതിക്ക് ആധാരമായി പരാതിക്കാർ കോടതിയിൽ നൽകിയിട്ടുള്ളത്.
ഇടുക്കി ജില്ലയിലെ നിർമ്മാണ നിരോധനത്തിൻ്റേയും 1964 റൂളിൽ പട്ടയം നൽകുന്നത് നിർത്തലാ ക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റേയും കാരണമായത് ഇതേ സംഘടന ഹൈക്കോടതിയിൽ
നൽകിയ പരാതികളുടെ പരിണിതഫലമാണ് എന്നതിനാൽ സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസി നേയും നമുക്ക് നിസാരമായി കാണുക സാദ്ധ്യമല്ല.
കേരള സർക്കാരും കേന്ദ്രസർക്കാരും എതിർകക്ഷികളായിട്ടുള്ള കേസിൽ കമ്പം കേരള കാർഡമം ഗ്രോവേ ഴ്സ് യൂണിയൻ, വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ എന്നീ സംഘടനകൾ 2005 ൽ കക്ഷി ചേരുകയും വൺ എർത്ത് വൺ ലൈഫ് സുപ്രീംകോടതിയിൽ നൽകിയ രാജവിളംബരം വ്യാജമാണ് എന്ന് ബോദ്ധ്യപ്പെടുത്തുകയും യഥാർത്ഥ രാജവിളംബരത്തിൻ്റെ പകർപ്പ് 2000 ൽ തന്നെ സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരുന്നതുമാണ്. ഇതിനുപുറമെ കാർഡമം ഹിൽറിസർവ് എന്ന് വിളിക്കപ്പെടുന്ന ഏലമല പ്രദേശം വനമല്ലെന്നും ഈ പ്രദേശം റവന്യൂ ഭൂമിയാണെന്നും വ്യക്തമാക്കി കേരള സർക്കാർ 2007 ൽ അഫി ഡാവിറ്റും ഫയൽ ചെയ്‌തിരുന്നു. ഇതേ തുടർന്ന് 16 വർഷം നിശ്ചലമായി കിടന്ന കേസിൻ്റെ അന്തിമ വാദനട പടികൾ 2023 ഫെബ്രുവരിയിലാണ് പുനരാരംഭിച്ചത്.
ഇതേ തുടർന്ന് ഏലം കർഷക സംഘടനകളുടെ സംയുക്ത യോഗം ചേർന്ന് 2005 മുതൽ ഈ കേസിൽ കക്ഷികളായിട്ടുളള കേരളകാർഡമം ഗ്രോവേഴ്‌സ് യൂണിയൻ കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ എന്നീ സംഘടനകൾക്ക് ശക്തമായ പിന്തുണ നൽകി ഒറ്റക്കെട്ടായി കേസ് നേരിടാൻ തീരുമാനിക്കുകയും പ്രാരംഭ ചിലവുകൾക്കായി ഓരോ സംഘടനയും ലക്ഷം രൂപാ വീതം നൽകിക്കൊണ്ട് പ്രാഥമിക ഫണ്ട് രൂപീ കരിക്കുകയും എല്ലാ സംഘടനകളുടേയും കൂട്ടായ തീരുമാനപ്രകാരം സുപ്രീംകോടതിയിലെ പ്രമുഖ സീനി യർ അഭിഭാഷകനായ അഡ്വ.വി.ഗിരിയെ ഏലം കർഷക സംഘടനകൾക്ക് വേണ്ടി അഭിഭാഷകനായി നിശ്ച യിക്കുകയും ചെയ്‌തു.
എന്നാൽ ചില വ്യക്തികൾ അവരുടെ സംഘടനയുടെ പേര് ദുരുപയോഗം ചെയ്‌തുകൊണ്ട് കൂട്ടായി എടുത്ത തീരുമാനങ്ങളെ അട്ടിമറിക്കുവാനും കേസ് നടത്തിപ്പ് ദുർബലപ്പെടുത്തുവാനും ശ്രമിച്ചപ്പോൾ കേസിന്റെ ഊർജ്ജിതമായ നടത്തിപ്പിന് ശക്തമായ ഒരു കൂട്ടായ്മ ഉണ്ടാകേണ്ടതിന്റെ അനിവാര്യത ബോദ്ധ്യപ്പെടുകയും വിവിധ സംഘടനകളുടേയും കർഷകരുടേയും കൂട്ടായ്‌മയായി കാർഡമം പ്ലാസ്റ്റേഴ്‌സ് ഫേഡറേഷൻ എന്ന സംഘടനക്ക് രൂപം കൊടുക്കുകയും ചെയ്തു.
ഏലം കർഷകർക്കെതിരേയും ഭൂമിസംബന്ധമായും അല്ലാതെയും ഉണ്ടാകുന്ന കേസുകൾ,നിയമനടപടികൾ എന്നിവക്ക് ആവശ്യമായ നിയമസഹായം ഉറപ്പുവരുത്തുക, ഏലത്തിനുണ്ടാകുന്ന വിലത്തകർച്ച തടയുവാൻ ഏലക്ക ഉദ്പാദന വിപണന കയറ്റുമതി രംഗങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുക,ഏലം കർഷകർ- ലേല കേന്ദ്രങ്ങൾ-വ്യാപാരികൾ-സ്പൈസസ് ബോർഡ് എന്നീ കേന്ദ്രങ്ങൾ തമ്മിൽ സൗഹ്യദവും ആരോ ഗ്യപരവുമായ ബന്ധം നിലനിർത്തുവാൻ വേണ്ട ഇടപെടലുകൾ നടത്തുക. ഏലം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ ഏലം കർഷക സംഘടനകൾക്കിടയിൽ പൊതു അഭിപ്രായം രൂപീകരിക്കുക, എല തോട്ടങ്ങളിലെ തൊഴിൽ പ്രശ്‌നങ്ങൾ, വേതന നിരക്ക്,ബോണസ് തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യങ്ങൾക്ക് മുൻതൂക്കം നൽകിയാണ് കാർഡമം ഗ്രോവേഴ്‌സ് ഫെഡറേഷന് രൂപം നൽകിയിട്ടുളള
ഹൈറേഞ്ചിലെ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളേയും വ്യക്തികളേയും കൂട്ടി യോജിപ്പിച്ചുകൊണ്ട് ഹൈറേഞ്ചിലെ കാർഷിക പ്രശ്‌നങ്ങളിലും ഭൂമി സംബന്ധമായ പ്രതിസന്ധികളിലും സജീവമായി ഇടപെടത്തക്ക തരത്തിൽ ഈ സംഘടനയെ മാറ്റിയെടുക്കുവാനുള്ള ഞങ്ങളുടെ യജ്ഞത്തിൽ കട്ടപ്പനയിലെ മാദ്ധ്യമ പ്രവർത്തകരുടെ നിർലോഭമായ സഹായങ്ങളും സഹകരണങ്ങളും ഉണ്ടാകണമെന്നും 21-ാം തീയതി നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സാന്നിദ്ധ്യമുണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.
പത്രസമ്മേനത്തിൽ ചെയർമാൻ സ്റ്റെനി പോത്തൻ, പി.ആർ.സന്തോഷ്,
എസ്. ജീവാനന്ദൻ, വി.ജെ.ജോസഫ്, ആർ.മണിക്കുട്ടൻ, ബിജു സക്കറിയ എന്നിവർ പങ്കെടുത്തു.