കട്ടപ്പന നഗരസഭ നഗര ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം വള്ളക്കടവിൽ നടന്നു
കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് നഗര ജനകീയാരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
കട്ടപ്പന നഗരസഭ പരിധിയിൽ വള്ളക്കടവ്, പാറക്കടവ്, നത്തുകല്ല് എന്നിവടങ്ങളിലാണ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.
എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് 2 മണി മുതൽ 8 വരെയാണ് പ്രവർത്തന സമയം.
കട്ടപ്പന നഗരസഭയിലെ ആദ്യത്തെ നഗര ജനകീയാരോഗ്യ കേന്ദ്രം യാഥാർത്ഥ്യമായി. കട്ടപ്പന നഗരസഭയിൽ 3 ജനകീയാരോഗ്യ കേന്ദ്രങ്ങളാണ് കേന്ദ്ര ആരോഗ്യ വകുപ്പ് അനുവദിച്ചത്. ഇതിൽ വള്ളക്കടവിൽ അനുവദിച്ച ജനകീയ ആരോഗ്യ കേന്ദ്രമാണ് പ്രവർത്തനം ആരംഭിച്ചത്. 1 ഡോക്ടർ 2 നേഴ്സ് ഒരു ഫാർമസിസ്റ്റ് എന്നിർ സേവനം ചെയ്യുന്ന ആശുപത്രിയിൽ പി എച്ച്സിയിലെ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
സാധാരണ ജനങ്ങൾക്ക് ഉപകാര പ്രദമാകുന്ന ആശുപത്രിയാണ് സമയബന്ധിതമായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
നഗരസഭയിലെ മറ്റ് നഗരജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ നിർമ്മാണവും പൂർത്തിയായി വരുന്നതായി നഗരസഭ ചെയർ പേഴ്സൺ
ഷൈനി സണ്ണി ചെയർമാൻ പറഞ്ഞു.
ആശുപത്രിയുടെ ഉദ്ഘാടനം നാട മുറിച്ചും ശീലഫലകം അനാഛാദനം ചെയ്തും ഷൈനി സണ്ണി ചെറിയാൻ നിർവ്വഹിച്ചു.
യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ കെ ജെ ബെന്നി അധ്യക്ഷനായിരുന്നു. നഗരസഭാ കൗൺസിലർമാരായ മനോജ് മുരളി, ഷജി തങ്കച്ചൻ , ഡോ ആൽബർട്ട് , ഡോ ജസ്, ഡോ അമലു , ഡോ കെൽവിൻ എന്നിവർ സംസാരിച്ചു