കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഇന്ന് രാജി വയ്ക്കും
മുന്നണി ധാരണപ്രകാരം രാജിവെയ്ക്കുമ്പോൾ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞതായി നഗരസഭാധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ പറഞ്ഞു.
ഇ.എസ്.ഐ.ഡിസ്‌പെൻസറിയ്ക്ക് നഗരസഭയുടെ സ്ഥലം വിട്ടു നൽകുന്നതിനുള്ള തടസങ്ങൾ നീക്കി.
ലൈഫ് മിഷൻ പദ്ധതിയിൽ 235 വീടുകളുടെ നിർമാണത്തിന് കരാർ പൂർത്തിയാക്കുകയും 50 വീടുകളുടെ നിർമാണം പൂർത്തിയാക്കുകയും ചെയ്തു.
കേരളത്തിലാദ്യമായി ഒരേ പീഠത്തിൽ ഡോ.ബി.ആർ.അംബേദ്കറുടെയും അയ്യങ്കാളിയുടെയും പ്രതികൾ സ്ഥാപിച്ചു.
പഴയ പഞ്ചായത്ത് കെട്ടിടം പൊളിച്ച വിശാലമായ ഗാന്ധി സ്‌ക്വയർ നിർമിയ്ക്കാൻ ഡി.പി.ആർ. അംഗീകരിച്ചു.
കല്യാണത്തണ്ടിൽ ടൂറിസം വികസനത്തിനായി 30 ലക്ഷം രൂപ വകയിരുത്തുകയും ലീസിനെടുക്കാൻ റവന്യു വകുപ്പിന് അപേക്ഷ നൽകുകയും ചെയ്തു.
താലൂക്ക് ആശുപത്രിയിൽ 25 ലക്ഷം രൂപ മുതൽ മുടക്കിൽ രണ്ടാമത്തെ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചു.
ഗവ.ട്രൈബൽ സ്‌കൂളിന്റെ ടോയ്‌ലറ്റ് കോംപ്ലക്‌സിന് 20 ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തിയാക്കി.
ഓട്ടോറിക്ഷാ പെർമിറ്റ് നൽകുന്നതിന് സാധിച്ചു.
ഇരുപതാം വാർഡിൽ തണലിടം പദ്ധതിക്കായി അമൃതിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപാ അനുമതി ലഭിച്ചു.
ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ചെയ്തിട്ടാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് രാജിവെയ്ക്കുന്നത് എന്ന് ഷൈനി സണ്ണി ചെറിയാൻ പറഞ്ഞു.