ഇടുക്കി ഉപ്പുതറ കെട്ടുചിറ എന്ന സ്ഥലത്ത് മീൻപിടിക്കാൻ പോയി കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു.
കട്ടപ്പന: മീന്‍ പിടിക്കുന്നതിനിടെ ഇടുക്കി ജലാശയത്തില്‍ 2 പേരെ കാണാതായി. ഉപ്പുതറ മാട്ടുത്താവളം കുമ്മിണിയില്‍ ജോയിസ്(31), ഇല്ലിക്കല്‍ മനേഷ്(31) എന്നിവരാണ് ജലാശയത്തില്‍ മുങ്ങിത്താഴ്ന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മാണിക്കകത്ത് രതീഷ് (31) രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് 5.30ഓടെയാണ് മൂവരും ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ഉപ്പുതറ കാക്കത്തോട് കെട്ടുചിറക്ക് സമീപം ഒഴുക്കന്‍പാറയില്‍ മീന്‍ പിടിക്കാനെത്തിയത്. കരയില്‍ നിന്ന് വല വീശുന്നതിനിടെ ജോയിസ് കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാനായി മനേഷ് ജലാശയത്തിലേക്ക് ചാടിയെങ്കിലും ഒഴുക്കില്‍പ്പെട്ടു. പാറയില്‍ പിടിത്തം കിട്ടിയ മനേഷിന് രക്ഷപ്പെടാന്‍ അവസരം ലഭിച്ചിരുന്നു.ഇതിനിടെ ജോയിസിന്റെ കൈ ഉയര്‍ന്നുവന്നത് കണ്ട് വീണ്ടും രക്ഷിക്കാനായി നീന്തിയപ്പോള്‍ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. തുടര്‍ന്ന് രതീഷ് സമീപത്തെ വീടുകളിലെത്തി വിവരമറിയിച്ചു. നാട്ടുകാര്‍ ജലായശത്തില്‍ തെരച്ചില്‍ തുടങ്ങിയെങ്കിലും , സ്ഥലത്തേയ്ക്ക് റോഡില്ലാത്തതിനാല്‍ പൊലീസും അഗ്‌നിശമന സേനയും എത്താന്‍ വൈകി. രാത്രി 7.30 ഓടെ അഗ്‌നിശമന സേനയും തിരച്ചില്‍ ആരംഭിച്ചു. പ്രതികൂല കാലാവസ്ഥയും ജലാശയത്തിലെ ഒഴുക്കും തെരച്ചിലിന് തടസമായി
ഇടുക്കി ഉപ്പുതറ കെട്ടുചിറ എന്ന സ്ഥലത്ത് മീൻപിടിക്കാൻ പോയി കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് രാവിലെ 8.30 ഓടുകൂടി പുനരാരംഭിച്ചിട്ടുണ്ട് സംഭവസ്ഥലത്ത് പോലീസ്, ഫയർഫോഴ്സ്, റവന്യു ഉദ്യോഗസ്ഥർ ഉണ്ട്.
സംഭവസ്ഥലത്ത് പോലീസ്, ഫയർഫോഴ്സ്, റവന്യു ഉദ്യോഗസ്ഥർ , ഫയർഫോഴ്സിൻ്റെ സ്ക്യൂബ ടീമും എന്നിവർക്കൊപ്പം നാട്ടുകാരും സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്.