ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയിൽ 6000 യുവാക്കളെ അണിനിരത്തും
ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയിൽ 6000 യുവാക്കളെ അണിനിരത്തും.
ഇനി സഹിക്കണേ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യം ഉയർത്തി ജനുവരി 20ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയിൽ ഇടുക്കിയിൽ നിന്നും 6000 യുവതി യുവാക്കളെ പങ്കെടുപ്പിക്കും.
രാജ്യത്ത് കഴിഞ്ഞ 10 വർഷമായി അധികാരത്തിൽ വരുന്ന ബിജെപി സർക്കാർ സമസ്ത മേഖലകളെയും തകർക്കുന്ന എല്ലാം വിഭാഗ ജനങ്ങളുടെയും ജീവിതം ദുസ്സഖമാക്കുന്ന നയങ്ങളാണ് നടപ്പാക്കുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ നയത്തിനെതിരെയും റെയിൽവേ യാത്ര ദുരിതത്തിനും, കേന്ദ്ര ഗവൺമെന്റ് നിയമനിരോധനത്തിനും മെതിരെ ഡിവൈഎഫ്ഐ ജനുവരി 20ന് കേരളത്തിൽ ദേശീയപാതയിൽ 700 കിലോമീറ്റർ ദൂരം മനുഷ്യച്ചങ്ങല തീർക്കുകയാണ്.
മനുഷ്യൻ ചങ്ങലയുടെ ഭാഗമായി ജില്ലയിൽ ഉടനീളം വിപുലമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ചുവരെഴുത്ത്, സമര കോർണർ, കലാകായിക മത്സരങ്ങൾ, മേഖല തലത്തിൽ കാൽനട പ്രചാരണ ജാഥകൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ നിന്നുള്ളവർ എറണാകുളം ജില്ലയിൽ അങ്കമാലിയിൽ നിലയിൽ അണിനിരക്കും. കേന്ദ്രം ഭരിക്കുന്ന ജനദ്രോഹ ഗവൺമെന്റിനെ എതിരായ പോരാട്ടത്തിൽ കണ്ണി ചേരുന്നതിന് മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വാർത്താ സമ്മേളനത്തിൽ
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ, പ്രസിഡന്റ് എസ് സുധീഷ്, സെക്രട്ടറിയേറ്റ് അംഗം ഫൈസൽ ജാഫർ, ജില്ലാ കമ്മിറ്റി അംഗം ജോബി എന്നിവർ പങ്കെടുത്തു.