സ്വച്ഛ് സർവ്വേക്ഷൺ കേരളത്തിലെ മികച്ച നഗരസഭകളിൽ കട്ടപ്പന നഗരസഭക്ക് അഞ്ചാം സ്ഥാനം
സ്വച്ഛ് സർവ്വേക്ഷനിൽ കേരളത്തിലെ മികച്ച നഗരസഭകളിൽ കട്ടപ്പന നഗരസഭ അഞ്ചാം സ്ഥാനം നേടി.
മാലിന്യ സംസ്ക്കരണത്തിൽ മുഖ്യ പങ്കുവഹിക്കുന്ന ശുചികരണത്തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരെ നഗരസഭ കൗൺസിലിന്റെ നേതൃത്വത്തിൽ ആദരിച്ചു.
നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന അനുമോദനയോഗം നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
നഗരസഭയെ മാലിന്യമുക്തമാക്കുന്നതിൽ ശുചികരണ തൊഴിലാളികളും ഹരികകർമ്മ സേനയും ചെയ്യുന്ന സേവനങ്ങൾ അഭിനന്ദാനാർഹമാണന്ന് ചെയർപേഴ്സൺ പറഞ്ഞു.
നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി അദ്ധ്യക്ഷനായിരുന്നു.
ശുചിത മിഷൻ ജില്ലാ കോഡിനേറ്റർ കെ.ആർ ഭാഗ്യരാജ്, പ്രോഗ്രാം ഓഫീസർ അനുമോൾ തങ്കച്ചൻ ,
നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ മനോജ് മുരളി, ലീലാമ്മ ബേബി, കൗൺസിലർമാരായ സിജു ചക്കും മൂട്ടിൽ, തങ്കച്ചൻ പുരയിടം, രാജൻ കാലച്ചിറ ,മായ ബിജു, ഏലിയാമ്മ കുര്യാക്കോസ്, സോണിയ ജെയ്ബി, ഷജി തങ്കച്ചൻ , സജിമോൾ ഷാജി, ജെസി ബെന്നി, ബിന്ദു ലതാ രാജു , ബീനാ സിബി, സെക്രട്ടറി ആർ. മണികണ്ടൻ, ഹെൽത്ത് സൂപ്പർവൈസർ ജീൻസ് സിറിയക്ക് , CDS ചെയർ പേഴ്സൺ എന്നിവർ സംസാരിച്ചു.
യോഗത്തിൽ ശുചികരണ തൊഴിലാളികൾ ഹരിത കർമ്മസേനാംഗംങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.