ടിപിആർ കുറവ്: ഇടുക്കി ജില്ലയിൽ ‘ട്രിപ്പിൾ പൂട്ട് ’ ഇല്ല;4 പഞ്ചായത്തുകളിൽ ടിപിആർ 20നും 30നും ഇടയിലാണ്. ഇവിടങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരും
ഒരു മാസത്തിലേറെ നീണ്ട ലോക്ഡൗണിനു ശേഷം നാളെ മുതൽ ഇളവുകൾ അനുവദിക്കുമ്പോൾ ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗണുള്ള തദ്ദേശ സ്ഥാപനങ്ങളില്ല. ടിപിആർ 30നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങളുള്ളത്. കഴിഞ്ഞ 8 മുതൽ 14 വരെയുള്ള കണക്കുകൾ പ്രകാരം 30നു മുകളിൽ ടിപിആർ ഉള്ള തദ്ദേശ സ്ഥാപനങ്ങൾ ഇടുക്കിയിലില്ല.
4 പഞ്ചായത്തുകളിൽ ടിപിആർ 20നും 30നും ഇടയിലാണ്. ഇവിടങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരും. 38 തദ്ദേശ സ്ഥാപനങ്ങളിൽ ഭാഗിക ലോക്ഡൗൺ ഉണ്ടാകും. 12 പഞ്ചായത്തുകൾ സാധാരണ നിലയിലേക്കെത്തും. ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കണക്കാക്കിയാണ് ഇളവുകൾ അനുവദിക്കുന്നത്. 23ന് ആണ് അടുത്ത ടിപിആർ ശരാശരി പ്രഖ്യാപിക്കുക.
ട്രിപ്പിൾ ലോക്ഡൗൺ (ടിപിആർ 30നു മുകളിൽ)
ഒരു പഞ്ചായത്തും ഇല്ല
ലോക്ഡൗൺ (ടിപിആർ 20–30)
ഇടവെട്ടി, മണക്കാട്, മുട്ടം, കാഞ്ചിയാർ.
ഭാഗിക ലോക്ഡൗൺ (ടിപിആർ 8–20)
തൊടുപുഴ, കട്ടപ്പന, അറക്കുളം, വാഴത്തോപ്പ്, പള്ളിവാസൽ, പീരുമേട്, ഏലപ്പാറ, കൊക്കയാർ, ഉടുമ്പന്നൂർ, അയ്യപ്പൻകോവിൽ, ആലക്കോട്, വെള്ളിയാമറ്റം, നെടുങ്കണ്ടം, ചക്കുപള്ളം, കുമളി, ഉപ്പുതറ, മറയൂർ, വണ്ണപ്പുറം, വണ്ടിപ്പെരിയാർ, കാന്തല്ലൂർ, വണ്ടൻമേട്, ബൈസൺവാലി, വെള്ളത്തൂവൽ, പെരുവന്താനം, കഞ്ഞിക്കുഴി, അടിമാലി, പുറപ്പുഴ, ദേവികുളം, കുമാരമംഗലം, കുടയത്തൂർ, ചിന്നക്കനാൽ, കാമാക്ഷി, കോടിക്കുളം, സേനാപതി, മൂന്നാർ, കരിങ്കുന്നം, കരിമണ്ണൂർ, കരുണാപുരം.
സാധാരണ പ്രവർത്തനം (ടിപിആർ 8ൽ താഴെ)
ഉടുമ്പൻചോല, ശാന്തൻപാറ, വാത്തിക്കുടി, മരിയാപുരം, വട്ടവട, പാമ്പാടുംപാറ, മാങ്കുളം, കൊന്നത്തടി, രാജാക്കാട്, രാജകുമാരി, ഇരട്ടയാർ, ഇടമലക്കുടി. (ഈ പട്ടിക അന്തിമമല്ല)