കേരളത്തിലെ ലക്ഷക്കണക്കിന് നാളികേരകർഷകരെകേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നതായി കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ
കേരളാ കോൺഗ്രസ് നേതൃത്വത്തിൽ കർഷക യൂണിയൻ സഹകരണത്തോടെ കേരകർഷക സൗഹൃദ സംഗമം നൂറ് കേന്ദ്രങ്ങളിൽ എന്ന പരിപാടിയുടെ ഇടുക്കി നിയോജകമണ്ഡലം തല ഉദ്ഘാടനംനിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം…………… കേരളത്തിലെ നാളികേരകർഷകർ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. കേരം ഇല്ലാത്ത നാടായി കേരളം മാറുന്ന സ്ഥിതിയിൽ എത്തിയിട്ടും ബന്ധപ്പെട്ടവർ അക്കാര്യങ്ങൾ മനസിലാക്കാത്തത് കർഷകരോടുള്ള അവഗണനയാണെന്ന് കേരകർഷക സംഗമ സംസ്ഥാനചീഫ് കോ-ഓർഡിനേറ്റർ കൂടിയായ തോമസ് ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി…………….. നാളികേരത്തിന് കിലോയ്ക്ക് 42 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്ന കർഷകരുടെ നിരന്തര ആവശ്യത്തിന് മുന്നിൽ സർക്കാർ മുഖം തിരിച്ചു നിൽക്കുകയാണ് .നാളികേരത്തിന് 34രൂപ സംഭരണ വില പ്രഖ്യാപിച്ചുവെങ്കിലും കൂടുതൽ കേന്ദ്രങ്ങളിലൂടെ സംഭരിക്കുന്നതിനോ സംഭരിച്ച നാളികേരത്തിന് വില നൽകുന്നതിനോ സർക്കാർ തയ്യാറാകുന്നില്ലായെന്നും മുൻ സർക്കാർ ചീഫ് വിപ്പ് ഉണ്ണിയാടൻ കുറ്റപ്പെടുത്തി. കൃഷി ആദായകരമായ തൊഴിലാക്കി മാറ്റി കാർഷിക മേഖലയുള്ളവരെ നിലനിർത്താൻ സർക്കാരുകൾ തയ്യാറാകുന്നില്ലായെങ്കിൽ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്കും ജനങ്ങൾ പട്ടിണിയിലേക്കും പോകുമെന്നും മലയാളികളുടെ പാലായനം വർധിക്കുമെന്നും തോമസ് ഉണ്ണിയാടൻ മുന്നറിയിപ്പ് നൽകി………….. കർഷക യൂണിയൻഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട് ജോസുകുട്ടി തുടിയംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി കുടയത്തൂർ മണ്ഡലം പ്രസിഡണ്ടായിരുന്ന തോമസ് മുണ്ടയ്ക്കപ്പടവിലിന്റെ ആകസ്മിക വേർപാടിൽ ( ബൈക്ക് അപകടം) യോഗം അനുശോചനം രേഖപ്പെടുത്തി.അറക്കുളം ജിജിമോൻ ആലാനിക്കലിന്റെ തെങ്ങിൻ പുരയിടത്തിൽപാർട്ടി ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ ജേക്കബ് തെങ്ങിൻതൈ നട്ടു. സംസ്ഥാന ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫ് കർഷക യുണിയൻ സംസ്ഥാനപ്രസിഡണ്ട് വർഗീസ്‌വെട്ടിയാങ്കൽ എന്നിവർകേരകർഷക സംഗമ ലക്ഷ്യങ്ങൾ വിശദീകരിച്ചു. പാർട്ടി സംസ്ഥാനസെക്രട്ടറി എം.മോനിച്ചൻ , കർഷക യൂണിയൻ ജില്ലാപ്രസിഡണ്ട് ബിനു ജോൺ , സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളി, പാർട്ടി മണ്ഡലം പ്രസിഡണ്ട് എ.ഡി. മാത്യു, ഗ്രാമ പഞ്ചായത്ത് മെമ്പർകൊച്ചുറാണി പിണക്കാട്ട് , പാർട്ടി നിയോജകമണ്ഡലം സെക്രട്ടറി റെനി മാണി, മുൻ സെക്രട്ടറി കെ.കെ.നാരായണൻ നായർ ,ട്രഷറർ ലൂക്കാച്ചൻ മൈലാടൂർ, കർഷക യൂണിയൻ മണ്ഡലം പ്രസിഡണ്ട് കുര്യൻ കാക്കപ്പയ്യാനി എന്നിവർ കൂടതെങ്ങിൻ തൈകൾ നൽകി കേരകർഷകരെ ആദരിച്ചു…… കർഷക യൂണിയൻ ജില്ലാ ഭാരവാഹികളായ ജോബിൾ മാത്യു,ടി.വി. ജോസ്കുട്ടി,പി.ജി.പ്രകാശൻ , ജെയ്സൺ എബ്രാഹം, പാർട്ടി നേതാക്കളായ ചാണ്ടി ആനിത്തോട്ടം, ടി.സി. ചെറിയാൻ , ചാണ്ടിജോർജ് കർഷക യൂണിയൻ ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട്ഷൈജൻ കമ്പകത്തുങ്കൽ, അറക്കുളം കേര സമിതി പ്രസിഡണ്ട് ഫ്രാൻസിസ് ഇടവക്കണ്ടം, ജിജിമോൻ ആലാനിക്കൽ എന്നിവർപ്രസംഗിച്ചു. തെങ്ങിൻ പുരയിടത്തിൽ തൈ നട്ടും സംഗമം നടത്തിയും തെങ്ങിൻ തൈകൾ നൽകി ആദരിച്ചും നടത്തിയവ്യത്യസ്തമായ കേര സംഗമത്തിൽ നിരവധി കേരകർഷകർ പങ്കാളികളായി…..