ജില്ലാ ജൂനിയർ അത് ലറ്റിക് മീറ്റ് സിന്തറ്റിക് ട്രാക്കിൽ
ഈ വർഷത്തെ ജില്ലാ ജൂനിയർ അത് ലറ്റിക് മീറ്റ് നെടുംകണ്ടം ഗ്രാമപഞ്ചായത്ത് 400 മീറ്റർ സിന്തറ്റിക് സ്റ്റേഡിയത്തിൽ ഫെബ്രുവരി 3 4തിയതികളിൽ നടത്തപ്പെടും. ഫെബ്രുവരി 3 നു ശനിയാഴ്ച ഉച്ചകഴിഞ്ഞു 3മണിക്ക് സംസ്ഥാന കായിക വകുപ്പ് മന്ത്രി ശ്രീ വി അബ്ദു റഹുമാൻ സ്റ്റേഡിയം ഉത്ഘാടനം ചെയ്യുന്നതോടെ ജില്ലാ ജൂനിയർ അത് ലറ്റിക് മീറ്റ് ആരംഭിക്കും. ഇത്തവണ ജൂനിയർ മീറ്റിലെ വ്യക്തി ഗത ഇനങ്ങളിലെ വിജയികൾക്ക് മെരിറ്റ് സർട്ടിഫിക്കറ്റുകൾക്ക് ഒപ്പംമെഡലുകളും നല്കപ്പെടുത്താണ്. കൂടാതെ ഉത്ഘാടന സമ്മേളനത്തിൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ വിജയികളായ ഇടുക്കി ജില്ലയിലെ കുട്ടികളെ ക്യാഷ് അവാർഡും മെമെന്റൊയും നൽകി ആദരിക്കുന്നതാണ്. ശ്രീമതി ത്രേസ്സിയമ്മ സ്‌കറിയ പുളിക്കിയിൽ സ്മാരക സ്പോർട്സ് ട്രസ്റ്റ് ശാന്തിഗ്രാം ആണ് മെഡലുകളും ക്യാഷ് അവാർഡും കുട്ടികൾക്കായി സ്പോൺസർ ചെയ്തിരിക്കുന്നത്. Plus one. കോളേജ് പോളി ടെക്നിക്. ITI മുതലായ കോഴ്സ്കൾക്ക് സ്പോർട്സ് ക്വാട്ടാ അഡ്മിഷന് സ്കൂൾ കായിക മേളയിലെ സർട്ടിഫിക്കറ്റിനെക്കാൾ പരിഗണന അത് ലറ്റിക് അസോസിയേഷൻ സർട്ടിഫിക്കറ്റുകൾക്ക് ഉള്ളതിനാൽ ഈ കായിക മേളയിലെ പങ്കാളിത്തം കായിക താരങ്ങൾക്കു വളരെ ഗുണകരമാണ്. കായിക മേളയിൽ പങ്ക് എടുക്കുന്നത്തിനുള്ള രജിസ്ട്രേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.
ജില്ലാ മിനി അത് ലറ്റിക് മീറ്റ് ഫെബ്രുവരി 7 നു ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം govt ഹൈ സ്കൂൾ ഗ്രൗണ്ടിൽ നടത്താനും ഇന്നലെ നടന്ന ജില്ലാ അത് ലറ്റിക് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. കായിക മേളകളുടെ വിജയകരമായ നടത്തിപ്പിന് ഏവരുടുയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു കൊണ്ട്
P S ഡോമിനിക്
പ്രസിഡന്റ്
ജില്ലാ അത് ലറ്റിക് അസോസിയേഷൻ ഇടുക്കി.