ദേശീയ അദ്ധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ സമ്മേളനം
തൊടുപുഴ : ദേശീയ അദ്ധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴ ബി എം. എസ് ഓഫീസിൽ നടന്നു. ജില്ലാ പ്രസിഡന്റെ അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റെ ആർ ജിഗി ഉദ്ഘാടനം ചെയ്തു. ഖജനാവ് കാലിയാണെന്ന് പറയുകയും ഇഷ്ടക്കാർക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന ഇടതുപക്ഷ സർക്കാരിനെതിരെ പ്രതികരിക്കാൻ ഇടതുപക്ഷ അദ്ധ്യാപക സംഘടനകൾ തയ്യാറാകാതെ , ഭരണത്തിന്റെ തണലിൽ ഒളിച്ചോടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ 41 അദ്ധ്യാപക സംഘടനകളിൽ അവഗണനയുടെ തീഷ്ണത അനുഭവിച്ചിട്ടുണ്ടെങ്കിലും, സർക്കാരിന്റെ അദ്ധ്യാപക വിരുദ്ധ നിലപാടുകൾക്കെതിരെ പ്രതികരിക്കാൻ ദേശീയ അദ്ധ്യാപക പരിഷത്ത് മാത്രമേ ഉള്ളു എന്ന് ജീഗി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
രാവിലെ ജില്ലാ പ്രസിഡന്റെ പതാക ഉയർത്തി സരസ്വതി വന്ദനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി രാജേന്ദ്രകുമാർ സ്വാഗതവും, ജില്ലാ ട്രഷറർ സുരേഷ് കെ.കെ നന്ദിയും പറഞ്ഞു.
സൗഹ്യദ സമ്മേളനം.
ജില്ലാ ജനറൽ സെക്രട്ടറി രാജേന്ദ്രകുമാറിന്റെ അദ്ധ്യഷതയിൽ കൂടിയ സൗഹ്യദ സമ്മേളനം ബി .ജെ .പി മദ്ധ്യ മേഖലാ ജനറൽ സെക്രട്ടറി ബിനു ജെ കൈമൾ ഉദ്ഘാടനം ചെയ്തു. ബി എം എസ് മേഖലാ സെക്രട്ടറി ജയൻ , എൻ.ജി.ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ.സാജൻ , ജന്മഭൂമി ജില്ലാ ലേഖകൻ ഒ ആർ അനൂപ്, കെ ജി ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റെ വി.കെ.ബിജു, കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സംഘം സംസ്ഥാന സെക്രട്ടറി ജോസഫ് വർഗീസ്, പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് സരളാദേവി എന്നിവർ ആശംസകൾ നേർന്നു. ജില്ലാ വൈസ് പ്രസിഡന്റ് പദ്മകുമാർ സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് വിപിൻ വിശ്വനാഥൻ നന്ദിയും പറഞ്ഞു.
സംഘടനാ സമ്മേളനം.
ദേശീയ അദ്ധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ ട്രഷറർ സുരേഷ് കെ.കെ യുടെ അദ്ധ്യക്ഷതയിൽ കൂടിയ സംഘടനാ സമ്മേളനം സംസ്ഥാന സമിതി അംഗം ഹരി ആർ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു ജില്ലാ ജനറൽ സെക്രട്ടറി രാജേന്ദ്രകുമാർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ ട്രഷറർ സുരേഷ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി സ്വാഗതവും , ജോയിന്റ് സെക്രട്ടറി ധനേഷ് കൃഷ്ണ നന്ദിയും പറഞ്ഞു.
യാത്രയയപ്പ് സമ്മേളനം.
ജില്ലാ വൈസ് പ്രസിഡന്റ് വിപിൻ വിശ്വനാഥന്റെ അദ്ധ്യക്ഷതയിൽ കൂടിയ യാത്രയയപ്പു സമ്മേളനം ജില്ലാ പ്രസിഡന്റെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരള സർവ്വകലാശാലാ സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്ത ഡോക്ടർ പോൾ രാജ്, കലാകാരി ഇന്ദുജ പ്രവീൺ, മികച്ച കായിക അദ്ധ്യാപകൻ സുനിൽകുമാർ എന്നിവരെ സമ്മേളനം അനുമോദിച്ചു