മകരവിളക്ക് ദർശനത്തിനോട് അനുബന്ധിച്ച് പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി സംയുക്ത പരിശോധന നടത്തി


മകരവിളക്ക് ദർശനത്തിനോട് അനുബന്ധിച്ച് പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി സംയുക്ത പരിശോധന നടത്തി. ഫോറസ്റ്റ്,പോലീസ്,റവന്യൂ പഞ്ചായത്ത്, പിഡബ്ല്യുഡി, ആരോഗ്യ വകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ,കെഎസ്ആർടിസി, ബിഎസ്എൻഎൽ, വാട്ടർ അതോറിറ്റി, തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇതോടൊപ്പം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും തേനി ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗവും നടന്നു.
മകരവിളക്ക് ദർശനത്തിനായി ഈ വർഷവും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് 1400 പോലീസ് ഉദ്യോഗസ്ഥരെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കും കൂടാതെ വനംവകുപ്പിന്റെ പ്രത്യേക സ്ക്വാർഡുകളും എലഫൻന്റ് സ്ക്വാഡ്,ആർ ടി തുടങ്ങിയവയും ഉണ്ടായിരിക്കും. കാനനപാതയിൽ കോഴിക്കാനം മുതൽ പുല്ലുമേട് വരെ രണ്ടു കിലോമീറ്റർ ഇടവിട്ട് കുടിവെള്ള സംവിധാനം, ആംബുലൻസ്, മെഡിക്കൽ ടീം എന്നിവയും ഉണ്ട്. മകരവിളക്ക് ദർശനത്തിനു ശേഷം തീർത്ഥാടകരെ കാനനപാതയിലൂടെ സന്നിധാനത്തിലേക്ക് വിടുന്നതല്ല.