Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ



♦️ വിക്ടേഴ്സിൽ ട്രയൽ ക്ലാസുകൾ 18 വരെ
▪️ കൈറ്റ് വിറ്റേഴ്സ് വഴി സംരക്ഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ 2.0 ക്ലാസുകൾ 18 വരെ നീട്ടി പുതിയ ക്ലാസുകൾ ജൂൺ 21 മുതൽ സംപ്രേഷണം ചെയ്യും. പ്രീപ്രൈമറി മുതൽ 10 വരെ ക്ലാസ്സുകൾക്ക് ജൂൺ ആദ്യ ആഴ്ചയിലെ ക്ലാസുകളും പ്ലസ് ടു വിദ്യാർത്ഥികൾക്ക് കഴിഞ്ഞയാഴ്ചത്തെ ക്ലാസ്സുകളും വീണ്ടും കാണാം.

♦️ജിപ്മറില് നഴ്‌സിങ്, അലൈഡ് ഹെല്ത്ത് സയന്സസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.
▪️ ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ) പുതുച്ചേരി, നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസസ് എം. എസ്സി., പോസ്റ്റ് ബേസിക് നഴ്സിങ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ ഓൺലൈനായി ജൂൺ 15-ന് വൈകീട്ട് അഞ്ച് https://jipmer.edu.in/ വഴി (അക്കാദമിക്സ് >എൻട്രൻസ് എക്സാമിനേഷൻസ്/അഡ്മിഷൻസ് ലിങ്കുകൾ വഴി) നൽകാം.

♦️ സർട്ടിഫൈഡ് പാക്കേജിങ് എൻജിനീയർ : അപേക്ഷ 25 വരെ
▪️ മുംബൈ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് ചെന്നൈ ശാഖയിൽ ബിടെക് കാർക്ക് പ്രവേശനമുള്ള ഒരു വർഷ സർട്ടിഫൈഡ് പാക്കേജിങ് എൻജിനീയർ പ്രോഗ്രാം തുടങ്ങുന്നു ജൂൺ 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് www.iip-in.com

♦️ എൻ ഡി എ, എ എൻ എ : അപേക്ഷ 29 വരെ
▪️ പ്ലസ് ടു ജയിച്ച ആൺകുട്ടികൾക്ക് കര-നാവിക-വ്യോമ സേനകളിലെ കമ്മീഷൻ ഓഫീസർമാരായി സേവനം അനുഷ്ഠിക്കാൻ വഴിയൊരുക്കുന്ന എൻഡിഎ പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. മികച്ച അടിസ്ഥാനസൗകര്യങ്ങളുടെ പ്രതിരോധ മന്ത്രാലയത്തിന് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷണൽ ഡിഫൻസ് അക്കാദമിയിലെയും കണ്ണൂർ ഏഴിമലയിലെ അക്കാദമിയുടേയും പരിശീലനത്തിനായി തെരഞ്ഞെടുക്കാൻ യുപിഎസ് സി സെപ്റ്റംബർ അഞ്ചിന് ദേശീയതലത്തിൽ പരീക്ഷ നടത്തും.
▪️ അപേക്ഷ 29 വരെ കൂടുതൽ വിവരങ്ങൾക്ക് www.upscconline.nic.ഇൻ


♦️ എം ടെക്,എം ആർക്, എം പ്ലാൻ 28 വരെ രജിസ്റ്റർ ചെയ്യാം
▪️ ഗേറ്റ് സ്കോർ ആധാരമാക്കി 31 എൻ ഐ റ്റികൾ 11 ഐഐടി എന്നിവയിൽ അടക്കം 57 ദേശീയ സ്ഥാപനങ്ങളിൽ എം ടെക്, എം ആർക്, എം പ്ലാൻ പ്രവേശനത്തിന് ജൂൺ 28 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. യോഗ്യതാ പരീക്ഷയിൽ 60% മാർക്ക് അല്ലെങ്കിൽ 6.5 /10 ഗ്രേഡ് പോയിന്റ് ആവറേജ് വേണം. വിവരങ്ങൾക്ക് https://ccmt.nic.in

🔹 കരിയർ അവസരങ്ങൾ🔹

♦️ വ്യോമസേനയിൽ ഓഫീസർ 334 ഒഴിവ്
▪️ ഇന്ത്യൻ വ്യോമസേനയിലെ ഫ്ലൈയിങ്,ഗ്രൗണ്ട് ഡ്യൂട്ടി ശാഖകളിൽ 334 കമ്മീഷൻ ഓഫീസർമാരുടെ ഒഴിവ് വനിതകൾക്കും അപേക്ഷിക്കാം. ഓഗസ്റ്റ് 28, 29, 30 തീയതികളിൽ ഓൺലൈൻ ആയി നടത്തുന്ന എയർഫോഴ്സ് കോമഡി അഡ്മിഷൻ ടെസ്റ്റ് ജൂൺ 30നകം ഓൺലൈനായി അപേക്ഷിക്കണം https://afcat.cdac.in എന്ന വെബ്സൈറ്റിൽ പൂർണ്ണ വിവരങ്ങൾ ഉണ്ട്

♦️ ഗ്രാമവികസന കമ്മീഷണറേറ്റിൽ യംഗ് പ്രൊഫഷണലുകളെ നിയമിക്കുന്നു
▪️ തിരുവനന്തപുരം നന്തൻകോട് സ്വരാജ് ഭവനിൽ പ്രവർത്തിക്കുന്ന ഗ്രാമവികസന കമ്മീഷണറേറ്റിൽ നാഷണൽ റർബൻ മിഷൻ പദ്ധതിയിലേക്ക് യംഗ് പ്രൊഫഷണൽസിനെ നിയമിക്കുന്നു. മാനേജ്‌മെന്റ്/റൂറൽ ഡെവലപ്‌മെന്റ്/എം.എസ്.ഡബ്ലിയൂ/എന്നീ വിഷയങ്ങളിലെ പ്രൊഫഷണൽ ബിരുദം, റൂറൽ ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട ജോലികൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നവർ ആയിരിക്കണം. ജോലിചെയ്യുന്ന കാലയളവിൽ പ്രതിമാസ വേതനമായി 40,000 രൂപ ലഭിക്കും. വിശദവിവരങ്ങൾ www.rdd.lsgkerala.gov.in ൽ ലഭ്യമാണ്. അവസാന തീയതി ജൂൺ 19.

♦️പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്ക് മസ​ഗോൺ ഡോക്കിലെ 1388 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
▪️ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിലെ (എം.ഡി.എൽ) വിവിധ വകുപ്പുകളിലെ 1388 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മസഗോൾ ഡോക് ഷിപ്യാർഡ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://mazagondock.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

♦️ ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് നാവിക്, യാന്ത്രിക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
▪️ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് തസ്തികകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ joinindiancoastguard.cdac.in ലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
▪️ വിദ്യാഭ്യാസ യോഗ്യത, ശാരീരിക ക്ഷമത, ശമ്പളം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. ജൂലൈ 2 ന് രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷിച്ചു തുടങ്ങാം. ജൂലൈ 16ന് വൈകുന്നേരം 6 വരെ അപേക്ഷ സമർപ്പിക്കാം.
♦️നിംഹാൻസിലെ 275 ഒഴിവുകളിലേക്ക് നിയമനം; തപാൽ വഴി അപേക്ഷിക്കാം
▪️ ബംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെ (നിംഹാൻസ്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 275 ഒഴിവുകളാണുള്ളത്. നഴ്സിങ് ഓഫീസർ തസ്തികയിൽ മാത്രമായി 266 ഒഴിവുണ്ട്.
▪️ വിശദവിവരങ്ങൾക്കായി നിംഹാൻസിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.nimhans.ac.in സന്ദർശിക്കുക. ഓഫ്ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ The Director, NIMHANS, P.B.No.2900, Hosur Road, Bengaluru – 560 029, India എന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 28 ആണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!