വണ്ടൻമേട് സെന്റ് ആന്റണീസ് ഹൈസ്കൂളിലെ 2023 – 24 അധ്യയന വർഷത്തിലെ സ്കൂൾ ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു


സ്കൂൾ ഹെഡ് മിസ്ട്രസ് കൊച്ചുറാണി ജോർജ് ഏവർക്കും സ്വാഗതം ആശംസിച്ചു കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാദർ ഡൊമിനിക് അയിലൂപറമ്പിൽ ഉദ്ഘാടന കർമ്മം നിർവഹിച്ച് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന സോജൻ ആന്റണിയെ മെമെന്റോ നൽകി ആദരിച്ചു.
പരിപാടിയിൽ സ്കൂൾ മാനേജർ റവ. സിസ്റ്റർ ലിസ്യു തെരേസ് എസ് എ ബി എസ് അധ്യക്ഷപദംഅലങ്കരിച്ചു.
വണ്ടൻമേട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി പി രാജൻ പ്രതിഭകളെ ആദരിച്ചു.
തുടർന്ന് മുൻ കെ സി എസ് എൽ രൂപത ഡയറക്ടർ ഫാദർ ജിൻസ് കിഴക്കേൽ, സെന്റ് മാത്യൂസ് യുപി സ്കൂൾ ഹെഡ് മിസ്ട്രസ് ആൻസി ജോസഫ്, പി ടി എ പ്രസിഡണ്ട് സജി സാമുവൽ,അധ്യാപക പ്രതിനിധി ബിജുമോൻ ജോസഫ്,എം പി ടി എ പ്രസിഡണ്ട് സുമ പി കെ, വിദ്യാർത്ഥി പ്രതിനിധി സോനാ മോൾ ചാക്കോ എന്നിവർ പരിപാടികൾക്ക്ആശംസകൾ അർപ്പിച്ചു.
സീനിയർ അസിസ്റ്റന്റ് റാണി ജോർജ് ഏവർക്കും നന്ദി പറഞ്ഞു