ജെ. പി. എം. കോളേജിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു


കാഞ്ചിയാർ: ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായ് ‘ക്വിസ്സാത്തോൺ- 2024’ മെഗാക്വിസ് നടത്തപ്പെട്ടു.
കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട മത്സരത്തിന്റെ ഉദ്ഘാടനം കോളേജ് മാനേജർ ഫാ. എബ്രഹാം പാനിക്കുളങ്ങര സി. എസ്. ടി. നിർവ്വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് ചക്കാലയിൽ സി. എസ്. ടി., കോളേജ് ബർ സാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ സി. എസ്. ടി. എന്നിവർ ആശംസകളർപ്പിച്ചു.
ഒന്നാംസമ്മാനമായ 5000 രൂപയുടെ ക്യാഷ്പ്രൈസ് ഇരട്ടയാർ സെന്റ്: തോമസ് എച്ച്. എസ്. എസിലെ ബെൽബിൻ ബെന്നി കരസ്ഥമാക്കി. രണ്ടും മൂന്നും സമ്മാനങ്ങളായ 4000, 3000 രൂപയുടെ ക്യാഷ്പ്രൈസുകൾ യഥാക്രമം കട്ടപ്പന
സെന്റ് : ജോർജ് എച്ച്. എസ്. എസിലെ
ആബേൽ വർഗ്ഗീസ് ,ഷോൺ ഡെസ്മോൻ എന്നിവരും കരസ്ഥമാക്കി.
ക്ലബ്ബ് കോ-ഓർഡിനേറ്റർ എബ്രഹാം എം. എ. പരിപാടിയിൽ സ്വാഗതമാശംസിക്കുകയും ക്ലബ്ബ് അംഗമായ അഖിൽ ജോസ് നന്ദിയർപ്പിക്കുകയും ചെയ്തു. അധ്യാപകരായ സാന്ദ്ര മരിയ റോയിസ്, ജിത്തു ജോൺസൺ എന്നിവരും മത്സരങ്ങൾക്ക് നേതൃത്വം നൽകി.