എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ കട്ടപ്പനയിൽ


എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ 9.30 ൽ കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. എ. എച്ച്.എസ്. റ്റി.എ ജില്ലാ പ്രസിഡന്റ് ശ്രീ. ഫ്രാൻസീസ് തോട്ടത്തിൽ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം യു.ഡി.എഫ്. ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം കട്ടപ്പന മുനിസിപ്പൽ കൗൺസിലർ സിബി പാറപ്പായി ഉദ്ഘാടനം ചെയ്യും. ടീച്ചർ ഓഫ് ദി ഇയർ പുരസ്കാരം മുനിസിപ്പിൽ കൗൺസിലർ ജോയി ആനിതോട്ടം നിർവഹിക്കും. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കന്ററി പ്രിൻസിപ്പൽ റോസമ്മ സെബാസ്റ്റ്യൻ ആണ് ടീച്ചർ ഓഫ് ദി ഇയർ അവാർഡിന് അർഹയായിരിക്കുന്നത്. എക്സലസ് അവാർഡിന് അർഹത നേടിയത് ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂളാണ്. ഈ വർഷം സർവിസിൽ നിന്ന് വിരമിക്കുന്ന 7 പ്രിൻസിപ്പിൽ മാരെയും 12 അദ്ധ്യാപകാരെയും ആദരിക്കും. സംസ്ഥാന സെക്രട്ടറി ബിസോയി ജോർജ് മുഖ്യപ്രഭാഷണം നടത്തും. ജോസ് സെബാസ്റ്റ്യൻ, ജിജീ ജോർജ്, സലോമി ജോസഫ്, മാർട്ടിൻ ജോസഫ് സിജോ ജോസ്, സിബി ജോസ് , നോബിൽ ജോസഫ്, ഉഷസ് ജോസഫ്, തുടങ്ങിയർ പ്രസംഗിക്കും.