Idukki വാര്‍ത്തകള്‍
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ A ഗ്രേഡുമായി സഹോദരങ്ങൾ


കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിലെ ദിയ ജിൻസ് വയലിൻ വെസ്റ്റേൺ വിഭാഗത്തിൽ A ഗ്രേഡും വൃന്ദവാദ്യം A ഗ്രേഡും നേടിയപ്പോൾ സഹോദരൻ ഡെയിൻ വയലിൻ വെസ്റ്റേണിൽ A ഗ്രേഡും ഇസ്റ്റേണിൽ B ഗ്രേഡും നേടി.
കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ലാബ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന ജിൻസ് ജോണിന്റെയും വലിയ തോവാള ക്രിസ്തു രാജ് ഹൈസ്കൂൾ അധ്യാപിക ഷീന ജിൻസിന്റെയും കുട്ടികളാണ്.
ദിയ ജിൻസ് പ്ലസ് ടു സയൻസിലും ഡെയിൻ 10 ലും പഠിക്കുന്നു.