10001 പുസ്തകങ്ങൾ ഉള്ള റിസേർച്ച് ലൈബ്രറി തയ്യാറാക്കുന്നതിന് തുടക്കം കുറിച്ച് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.ഹൈസ്കൂൾ.
റിസർച്ച് ലൈബ്രറിയിലേയ്ക്ക് ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, ഇന്ന് ജന്മദിനം ആഘോഷിക്കുന്ന രണ്ടാം ക്ലാസുകാരൻ വസുദേവ് രമേഷിൽ നിന്ന് പുസ്തകം സ്വീകരിച്ചു കൊണ്ടു തുടക്കം കുറിച്ചു. ഇതോടൊപ്പം അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ രജിസ്ട്രേഷനും തുടക്കമായി
ഹൈറേഞ്ച് മേഖലയിലുള്ള സ്കൂൾ കുട്ടികളിൽ ഗവേഷണ താത്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ ഏക സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളായ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 10001 പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചുള്ള റിസേർച്ച് ലൈബ്രറി നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഇന്ന് സ്കൂളിൽ നടന്ന ചടങ്ങിൽ
ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, ഇന്ന് ജന്മദിനം ആഘോഷിക്കുന്ന രണ്ടാം ക്ലാസുകാരൻ വസുദേവ് രമേഷിൽ നിന്ന് പുസ്തകം സ്വീകരിച്ചു കൊണ്ടു തുടക്കം കുറിച്ചു.
പിടിഎ അംഗങ്ങൾ, അധ്യാപകർ, സ്കൂളിലെ കുട്ടികൾ എന്നിവരിൽ നിന്നെല്ലാം പഴയതും പുതിയതുമായ പത്തിൽ കുറയാത്ത പുസ്തകങ്ങൾ ശേഖരിക്കുന്നതോടൊപ്പം
പദ്ധതിയിൽ പങ്കുചേരാൻ ആഗ്രഹിക്കുന്ന നാട്ടുകാരിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കും. കൂടാതെ ഗവേഷണ സംബന്ധമായ പുസ്തകങ്ങളുടെ വലിയ ശേഖരണവും ലൈബ്രറിയിൽ സജ്ജമാക്കും. വീടു സന്ദർശിച്ച് പുസ്തശേഖരണം, സ്കൂളിൽ ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ മിഠായികൾക്ക് പകരം പുസ്തകം ലൈബ്രറിയിലേയ്ക്ക് നല്കുന്നതടക്കമുള്ളവ പദ്ധതിയുടെ ഭാഗമാണ്.
സ്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിന് പിടിഎ പ്രസിഡൻറ് കെ.ജെ ഷൈൻ അധ്യക്ഷത വഹിച്ചു. മലയാളം അധ്യാപകനായ ഡോ. ഫൈസൽ പദ്ധതി വിശദീകരിച്ചു. തുടർന്ന് പിടിഎ അംഗങ്ങളും അധ്യാപകരും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. സ്കൂളിലേയ്ക്ക് ആദ്യ അഡ്മിഷൻ ഉറപ്പിച്ച് രജിസ്റ്റർ ചെയ്ത അർഷിദ് വി.എ എന്ന കുട്ടിയെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റു ഹെഡ്മിസ്ട്രസും പി ടി എ പ്രസിഡൻ്റും ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ടി. രാധികാദേവി, എസ്എംസി ചെയർമാൻ സജിദാസ് മോഹൻ, പി ടി എ വൈസ് പ്രസിഡൻ്റ് റിൻസ് ചാക്കോ, എം പി റ്റി എ പ്രസി. കെ.ജി അജിത, ജയ്മോൻ പി.ജോർജ്, ഉഷ കെ.എസ് തുടങ്ങിയവർ സംസാരിച്ചു. പി ടി എ ഭാരവാഹികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു