കട്ടപ്പന നഗരസഭാ വൈസ് ചെയർമാനായിഅഡ്വ: കെ.ജെ ബെന്നിയെ തിരഞ്ഞെടുത്തു
രാവിലെ 11 നാണ് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് നടന്നത്.
യുഡിഎഫ് ധാരണ പ്രകാരം നഗരസഭാ വൈസ് ചെയർമാനായിരുന്ന ജോയി ആനിത്തോട്ടം രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.
മൂന്നാർ സ്‌പെഷൽ ഡെപ്യൂട്ടി കലക്ടർ(എൽഎ) കെ.പി.ദീപ വരണാധികാരിയായിരുന്നു.
ആദ്യത്തെ 3 വർഷം കോൺഗ്രസിലെ എ വിഭാഗത്തിനും പിന്നീടുള്ള 2 വർഷം ഐ വിഭാഗത്തിനും വൈസ് ചെയർമാൻ സ്ഥാനം നൽകാനാണ് മുന്നണി ധാരണ.
ഇതുപ്രകാരം ആദ്യം വൈസ് ചെയർമാനായ ജോയി വെട്ടിക്കുഴി നിശ്ചിത കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് 2021 ഏപ്രിലിൽ രാജിവച്ചു.
പിന്നീട് ജോയി ആനിത്തോട്ടം തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ 18നാണ് ജോയി ആനിത്തോട്ടം രാജിവച്ചത്.
ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥിയായി കെ.ജെ ബെന്നിയും LDF സ്ഥാനാർത്ഥിയായി ഷാജി കൂത്തോടിയുമാണ് മത്സരിച്ചത്.
34 അംഗ കൗൺസിലിൽ
UDF – 22, LDF-9, BJP-2, ഒരു സ്വതന്ത്ര ഇങ്ങനെയാണ് കട്ടപ്പന കക്ഷിനില.
22 UDF വോട്ടുകളും ഒരു സ്വതന്ത്രയും UDF സ്ഥാനാർത്ഥിയും കെ.ജെ ബെന്നിക്ക് വോട്ട് ചെയ്തു
2 BJP കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.