ഓപ്പറേഷൻ ലോക്ഡൗൺ ;റെയ്ഡിൽ 15ലിറ്റർ വാറ്റുചാരായവും 80 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി
ഓപ്പറേഷൻ ലോക്ഡൗണിന്റെ ഭാഗമായി അയ്യപ്പൻ കോവിലിലും സമീപ പ്രദേശങ്ങളിലും നടത്തിയ റെയ്ഡിൽ
15ലിറ്റർ വാറ്റുചാരായവും 80 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി . മൂന്നു പേർക്കെതിരെ കേസെടുത്തു.
കട്ടപ്പന എക്സൈസ് റെയ്ഞ്ചിലെ അസി:എക്സൈസ് ഇൻസ്പെക്ടർ എ.കുഞ്ഞുമോനും പാർട്ടിയും ചേർന്ന് , ഉടുമ്പൻചോല താലൂക്കിൽ ആനവിലാസം വില്ലേജിൽ അയ്യപ്പൻ കോവിൽ പഞ്ചായത്തിൽ വാർഡ് viii-ൽ പച്ചക്കാട് കെ. ചപ്പാത്ത് കരയിൽ തകിടിയേൽ വീട്ടിൽ ചാക്കോ മകൻ 52 വയസ്സുള്ള കൊച്ചുമോൻ താമസിച്ചു വരുന്ന 8/186 നമ്പർ വീടിന്റെ അടുക്കളയിൽ 15 ലിറ്റർ വാറ്റുചാരായവും 80 ലിറ്റർ കോടയും വാറ്റുപകരണങ്ങളും സൂക്ഷിച്ചു വന്നത് കണ്ടുപിടിച്ച് ഒരു അബ്കാരി കേസ് എടുത്തിട്ടുള്ളതും പ്രതികളെ സംഭവ സ്ഥലത്തു നിന്നും അറസ്റ്റ് ചെയ്ത് കട്ടപ്പന എക്സൈസ് റേഞ്ച് ഓഫീസിലെത്തിച്ച് സി.ആർ നം. 43/21 ആയി u/s 8(1)&(2),55(g) of Kerala abkari act 1 of 1077 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്. പ്രതികൾ:
A1 : ടി താലൂക്കിൽ ടി വില്ലേജിൽ ടി കരയിൽ തകിടിയേൽ വീട്ടിൽ ചാക്കോ മകൻ കൊച്ചു മോൻ ( 52/21 )
A2: ടി താലൂക്കിൽ ടി വില്ലേജിൽ ടി കരയിൽ
കല്ലേ പുരയ്ക്കൽ വീട്ടിൽ തങ്കപ്പൻനാടാർ മകൻ സജി റ്റി.കെ (45/21 )
A3: ടി താലൂക്കിൽ ടി വില്ലേജിൽ ടി കരയിൽ
പുത്തൻ പുരയ്ക്കൽ വീട്ടിൽ രാഘവൻ മകൻ മുരളീധരൻ (56/21) പ്രിവൻ്റീവ് ഓഫീസർ അബ്ദുൾ സലാം,
സിവിൽ എക്സൈസ് ഓഫീസർമാരായ, ജെയിംസ് മാത്യൂ, വിജയകുമാർ പി.സി, സനൽ സാഗർ എന്നിവർ ചേർന്നാണ് കേസ്സ് കണ്ടെടുത്തത്.