കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന്
കട്ടപ്പന നഗരസഭാ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന് .
UDF ലെ അഡ്വ: കെ.ജെ ബെന്നി വൈസ് ചെയർമാനാകും.
രാവിലെ 11 നാണ് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് നടക്കുന്നത്.
യുഡിഎഫ് ധാരണ പ്രകാരം നഗരസഭാ വൈസ് ചെയർമാനായിരുന്ന ജോയി ആനിത്തോട്ടം രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മൂന്നാർ സ്പെഷൽ ഡെപ്യൂട്ടി കലക്ടർ(എൽഎ) കെ.പി.ദീപ വരണാധികാരിയായിരിക്കും.
ആദ്യത്തെ 3 വർഷം കോൺഗ്രസിലെ എ വിഭാഗത്തിനും പിന്നീടുള്ള 2 വർഷം ഐ വിഭാഗത്തിനും വൈസ് ചെയർമാൻ സ്ഥാനം നൽകാനാണ് മുന്നണി ധാരണ.
ഇതുപ്രകാരം ആദ്യം വൈസ് ചെയർമാനായ ജോയി വെട്ടിക്കുഴി നിശ്ചിത കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് 2021 ഏപ്രിലിൽ രാജിവച്ചു.
പിന്നീട് ജോയി ആനിത്തോട്ടം തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ 18നാണ് ജോയി ആനിത്തോട്ടം രാജിവച്ചത്.
ജോണി കുളംപള്ളി, കെ.ജെ.ബെന്നി ,മനോജ് മുരളി എന്നിവർ അടക്കമുള്ളവരിൽ ആരെയെങ്കിലും വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന.
എന്നാൽ കോൺഗ്രസിൽ നടന്ന ചർച്ചയെ തുടർന്ന് കെ.ജെ ബെന്നിയെ വൈസ് ചെയർമാനാക്കാൻ തീരുമാനിക്കുകയായിരുന്നു.
34 അംഗ കൗൺസിലിൽ
UDF – 22, LDF-9, BJP-2, ഒരു സ്വതന്ത്ര ഇങ്ങനെയാണ് കട്ടപ്പന കക്ഷിനില.
22 UDF വോട്ടുകളും ഒരു സ്വതന്ത്രയും UDF സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യുമ്പോൾ കെ.ജെ ബെന്നി തന്നെ വൈസ് ചെയർമാനാകും.