സ്ത്രീ ശാക്തീകരണത്തിനു തുടക്കമിട്ടത് എസ്.എൻ.ഡി.പി.യോഗം.
ചെമ്പൻ കുളം ഗോപി വൈദ്യർ
കേരളത്തിലെ വനിതാ പ്രസ്ഥാനങ്ങൾക്ക് എസ്.എൻ.ഡി.പി.യോഗത്തിന്റെ വലിയ സംഭാവന ഉണ്ടായിട്ടുണ്ടന്നും ആദ്യത്തെ വനിതാ സമ്മേളനം യോഗത്തിന്റെ രണ്ടാമതു വാർഷിത്തോടനുബന്ധിച്ച് ഡോ.പൽപ്പുവിന്റെ അമ്മയുടെ അദ്ധ്യക്ഷതയിലാണു നടന്നതെന്നു എസ്.എൻ.സി. പി.യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ പറഞു. അമ്മമാർ കെട്ടുതാലി വിറ്റും മക്കൾക്കു വിദ്യാഭ്യാസം നൽകണമെന്ന് തന്റെ കെട്ടുതാലി വിറ്റ് മകനെ പഠിപ്പിച്ച കാര്യം സൂചിപ്പിച്ചു കൊണ്ട് ആ അമ്മ നടത്തിയ അദ്ധ്യക്ഷ പ്രസംഗം പിന്നീട് കേരളീയ സമൂഹമാകെ ഏറ്റെടുത്തു സമ്പൂർണ്ണ സാക്ഷരതയിലെത്തുകയും ചെയ്തു. അടുക്കള യിൽ തളയ്ക്കപ്പെട്ടിരുന്ന സ്ത്രീ സമൂഹം ഇന്ന് മുഖ്യധാരയിലെത്തുവാനും ഇതു കാരണമായി.
എസ്.എൻ.ഡി. പി.യോഗം വനിതാ സംഘം പീരുമേട് യൂണിയൻ വാർഷിക സമ്മേളനം യൂണിയൻ ഹാളിൽ ഉൽഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം യൂണിയൻ സെക്രട്ടറി ലതാ മുകുന്ദൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വനിതാ സംഘം കേന്ദ്ര കമ്മറ്റി അംഗം ഷൈലജാ രവീന്ദ്ര സംഘടനാ സന്ദേശംനൽകി. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.രാജൻ നിയുക്ത ബോർഡുമെമ്പർ എൻ.ജി. സലികുമാർ യൂണിയൻ കൗൺസിലർമാരായ പി.വി. സന്തോഷ് പി.എസ്.ചന്ദ്രൻ കെ.ഗോപി കെ.ആർ. സദൻ രാജൻ
യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് രാജേഷ് ലാൽ സെക്രട്ടറി പ്രമോദ് ധനപാലൻ അമ്പിളി സുകുമാരൻ സിന്ധു വിനോദ് എന്നിവർ പ്രസംഗിച്ചു. പുതിയ യൂണിയൻ പ്രസിഡന്റായി അമ്പിളി സുകുമാരൻ കുവലയറ്റംറ്വൈസ് പ്രസിഡന്റായി സുഷമ സുധാകരൻ പീരുമേട് സെക്രട്ടറിയായി സിന്ധു വിനോദ് പത്തു മുറി ഖജാൻജിയായി ബീനാ ചന്ദ്രൻ ഏലപ്പാറ കമ്മറ്റി അംഗങ്ങളായി സുബി സുഭാഷ് അട്ടപ്പള്ളം ലൈജു സിദ്ധാർത്ഥ് ചെങ്കര എം.ആർ. ജയശ്രീ പാമ്പനാർ ശ്രീ ജാബിനു മുരിക്കടി റജി രമേശ് കറപ്പു പാലം എന്നിവരേയും കേന്ദ്ര കമ്മറ്റി അംഗങ്ങളായി ലതാ മുകുന്ദൻ കുമളി ഇന്ദിരാ വിജയൻ ആനവിലാസം മിനി മണി യപ്പൻ ഡൈമുക്ക് എന്നിവരേയും തെരഞ്ഞെടുത്തു.