വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
ജില്ലാ ലൈഫ് മിഷന് ഓഫീസിലേക്ക് ഇന്നോവ, സ്കോര്‍പിയോ , എര്‍ട്ടിഗ, ഡിസയര്‍, അമയ്സ് തുടങ്ങിയ ടാക്സി,ടൂറിസ്റ്റ് വാഹനം പ്രതിമാസ വാടകയ്ക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ ആവശ്യമുണ്ട്. ജനുവരി 15 മുതല്‍ ഒരു വര്‍ഷത്തേക്ക് പ്രതിമാസം1500കി.മീ ഓടുന്നതിനുള്ള ക്വട്ടേഷനാണ് നൽകേണ്ടത്. താല്പര്യമുള്ള വാഹന ഉടമകള്‍ ജനുവരി 11 ന് 3 മണിയ്ക്ക് മുന്‍പായി ഇടുക്കി ജില്ലാപഞ്ചായത്ത് കാര്യാലയത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുടെ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ലൈഫ് മിഷന് ജില്ലാ കോര്‍ഡിനേറ്ററുടെ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ക്വട്ടേഷനുകള്‍ അന്നേ ദിവസം വൈകുന്നേരം 4 മണിയ്ക്ക് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കുന്നതും ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷന്‍ മറ്റ് നിബന്ധനകള്‍ക്ക് വിധേയമായി അംഗീകരിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് 9400109589, 9447080998 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ, ലൈഫ് മിഷന് ജില്ലാകാര്യാലയത്തില്‍ പ്രവൃത്തിസമയത്ത് ബന്ധപ്പെടാവുന്നതാണ്.