ജപ്പാനിൽ തൊഴിലവസരങ്ങൾ. കട്ടപ്പനയിൽ നടന്ന ഇന്റർവ്യൂവിൽ പങ്കെടുത്തത് 5000 ളം ഉദ്യോഗാർത്ഥികൾ
ജപ്പാനില്‍ നിന്നുള്ള ഒട്ടേറെ കമ്പനികള്‍ പങ്കെടുത്ത തൊഴില്‍ റിക്രൂട്ട്‌മെന്റ്|കട്ടപ്പന സെന്റ് ജോര്‍ജ്ജ് പാരിഷ് ഹാളില്‍ നടന്നത്.
മുൻ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള രജിസ്റ്റേര്‍ഡ് സെൻഡിങ് ഓര്‍ഗനൈസേഷൻ അജിനോറ ഓവര്‍സീസ് കണ്‍സള്‍ട്ടൻസിയും ഗ്ലോബല്‍ എഡ്യൂക്കേഷൻ ട്രസ്റ്റും ചേര്‍ന്നാണ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിച്ചത്.
ജപ്പാനില്‍ നിന്നുള്ള 72 കമ്പനികള്‍ റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി.
പ്ലസ്ടു, ഡിഗ്രി, ഐ.ടി. ഐ., എൻജിനീയറിങ്ങ് യോഗ്യതയുള്ളവർക്കായിയാണ് ഇന്റർവ്യൂ സംഘടിപ്പിച്ചത്.
സംസ്ഥാനത്തിന്റ് വിവിധ ജില്ലകളിൽ നിന്നായി 5000 ത്തോളം ഉദ്യോഗാർത്തികളാണ് ഇന്റർവ്യൂവിൽ പങ്കെടുക്കാനായി എത്തിയത്.
ഉദ്ഘാടന യോഗത്തിൽ അജിനോറ ഡയറക്ടർ അജി മാത്യൂ അദ്ധ്യക്ഷനായിരുന്നു.
കട്ടപ്പന നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ, ജപ്പാൻ LIC കോർപ്പറേഷൻ ചെയർമാൻ എമിൽ നായ് ഹോംഗ് ലായ് , SK ടെക്നോളജി മാനേജിംഗ് പാട്നർ ഷുഭേച്ചാ ഗോഷ്, കട്ടപ്പന സെന്റ് ജോർജ് ഫോറോന പള്ളി വികാരി ഫാദർ ജോസ് മാത്യൂ പറപ്പള്ളിൽ, കട്ടപ്പന CSI പള്ളി വികാരി ഫാദർ ബിനോയി P ജേക്കബ്, ഗ്ലോബൽ എഡ്യൂക്കേഷൻ ട്രസ്റ്റ്
ഡയറക്ടർ പ്രിൻസ് ജോസഫ് മൂലേച്ചാലിൽ,
അജിനോറ ഓവര്‍സീസ് കണ്‍സള്‍ട്ടൻസി ഡയറക്ടര്‍
അജോ അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.