നാട്ടുവാര്‍ത്തകള്‍
വൈദ്യുത ലൈന്‍ മറയാക്കി റവന്യൂ ഭൂമിയില്‍ നിന്നും മരം മുറിക്കല്‍ വ്യാപകം
കുമളി: വൈദ്യുതി ലൈനിനു ഭീഷണിയായ മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിന്റെ മറവില്‍ റവന്യു ഭൂമിയില്‍ മരം മുറിക്കല്‍ വ്യാപകം. വണ്ടിപ്പെരിയാര്‍ ഇണ്ടന്‍ചോല പുതുവേലില്‍ റവന്യൂ ഭൂമിയില്‍ നിന്നും നിരവധി മരങ്ങള്‍ ഇതിനോടകം മുറിച്ചു കടത്തിയതായാണ് പരാതി. യൂക്കാലിപ്റ്റസ് ഉള്‍പ്പെടെയുള്ള വന്മരങ്ങളാണ് അധികാരികളുടെ മൗനാനുവാദത്തോടെ മുറിച്ച് കടത്തുന്നത്. ഇതു വഴി കടന്നു പോകുന്ന ഇലക്ര്ടിക് ലൈനില്‍ മരങ്ങള്‍ മുട്ടി നില്‍ക്കുന്നുവെന്നും അവ മുറിച്ചു മാറ്റണമെന്നും അധികാരികളെ തെറ്റിധരിപ്പിച്ച് ചിലര്‍ നടത്തുന്ന തട്ടിപ്പാണ് ഇതിനു പിന്നിലുള്ളത്. മുറിച്ച മരങ്ങള്‍ കഷണങ്ങളാക്കി നൂറടി പാലത്തിന് സമീപം കൊണ്ടുവന്നിട്ടിരിക്കുകയാണ്. ഉദ്യോഗസ്ഥരും മരകച്ചവടക്കാരും ചേര്‍ന്നാണ് മരം മുറിക്കല്‍ നടത്തുന്നതെന്നും സ്ഥലവാസികള്‍ പറയുന്നു.