നാട്ടുവാര്‍ത്തകള്‍
ഇന്ധന വില വര്‍ധന ഏശാതെ കുഞ്ഞുമോന്റെ സൈക്കിള്‍ യാത്ര
ഏലപ്പാറ: ഇന്ധന വില സെഞ്ചുറിയടിച്ചിട്ടും കൂസലില്ലാതെ ഏലപ്പാറ സ്വദേശി കുഞ്ഞുമോന്. 40 വര്‍ഷമായി സൈക്കിളാണ് കുഞ്ഞുമോന്റെ യാത്രാ വാഹനം. ചിന്നാര്‍ മൂന്നാം മൈല്‍
കൊല്ലാട് മഹല്‍ കെ.ടി കുഞ്ഞുമോനാണ് (63) ആധുനിക യുഗത്തിലും സൈക്കിള്‍ യാത്ര ഇഷ്ടപ്പെടുന്നത്.കഴിഞ്ഞ 40 വര്‍ഷമായി സൈക്കിളിലാണ് കുഞ്ഞുമോന് യാത്ര ചെയ്യുന്നത്. കൊച്ചുകരന്തരുവിയില് ആല നടത്തുന്ന കുഞ്ഞുമോന് പുതു തലമുറയിലുള്ളവര്‍ക്ക് അത്ഭുതമാണ്. രാവിലെ ജോലി സ്ഥലത്തേക്ക് നാല് കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് എത്തുന്നത്. കൂട്ടിനായി സൈക്കിള്‍ ഉള്ളിടത്തോളം കാലം തനിക്ക് ഇന്ധന വില ഉയര്‍ന്നാല്‍ ഒരു പ്രശ്നവുമില്ലന്നാണ് അദ്ദേഹം പറയുന്നത്. അവശ്യസാധനങ്ങളുടെ വില ഉയരുമെന്ന ആശങ്ക മാത്രമാണ് കുഞ്ഞുമോനെ അലട്ടുന്നത്.