നാട്ടുവാര്‍ത്തകള്‍
തൊഴില്‍ നഷ്ടപ്പെട്ടു പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.
കുമളി: ലോക്ഡൗണ്‍ കാലയളവില്‍ തൊഴില്‍ നഷ്ടപ്പെട്ടു പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് അസോസിയേഷന് ഓഫ് ഓട്ടോ മൊബൈല്‍സ് വര്‍ക് ഷോപ് സ് കേരളയുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം കുമളി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സജീവ് കുമാര്‍ നിര്‍വഹിച്ചു. കുമളി യൂണിറ്റിലെ 150കുടുംബങ്ങള്‍ക്കാണ് നിത്യോപയോഗ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള കിറ്റുകള്‍ വിതരണം ചെയ്തത്. യൂണിറ്റ് പ്രസിഡന്റ് റെജി കൊടുവന്ത്ര അധ്യക്ഷത വഹിച്ചു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടന്ന യോഗത്തില്‍ ജോയി ഇരുമേട, ആര്. ഗിരി, മനോജ് കാരിമുട്ടം, ബി. സുര, സെന്തില്‍ കുമാര്‍, സാബു എന്നിവര്‍ സംസാരിച്ചു