Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
നാളെ മുതൽ (01-01-2024)തേക്കടി-ഗവി ട്രിപ്പുമായി തേക്കടി വനംവകുപ്പ്
രാവിലെ 6:30ന് തേക്കടി ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും വനം വകുപ്പ് വക ബസ്സിൽ ഗവിയിലേക്ക് പുറപ്പെടുന്ന ബസ് ഉച്ചക്ക് 1മണിയോടെ തേക്കടിയിലേക്ക് തിരികെയെത്തും. യാത്രമധ്യേ സഞ്ചാരികൾക്ക് പ്രഭാതഭക്ഷണവും നൽകും.
ഗവി സഫാരി, യാത്രാക്കൂലി, പ്രഭാതഭക്ഷണം ഉൾപ്പടെ ഒരാൾക്ക് 1000/- രൂപയാണ് ഈടാക്കുന്നത്. പാർക്കിലേക്കുള്ള പ്രവേശന ഫീസ് (indian Rs.45, foreigner Rs. 500) വേറെ നൽകണം.