Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾന്യൂ ഇയർ ആഘോഷമാകാം
ന്യൂ ഇയർ ആഘോഷമാകാം
അതിര് വിട്ടാൽ പിടിവീഴും: ജില്ലയിലെങ്ങും കർശന പോലീസ് പരിശോധന
ഇടുക്കി: പുതുവത്സരാഘോഷം അതിരു വിടുന്നത് നിയന്ത്രിക്കാൻ പോലീസിന്റെ പ്രത്യേക പരിശോധന. ജില്ലയിലെങ്ങും വിവിധ സ്ക്വാഡുകളായി 800 പോലീസുകാരെയാണ് ജില്ലാ പോലീസ് മേധാവി നിയോഗിച്ചിരിക്കുന്നത്. ന്യൂ ഇയർ ആഘോഷവുമായി ബന്ധപെട്ട് ലഹരി പാർട്ടികൾ, മദ്യം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ തടയുന്നതിനായി പ്രത്യേക പരിശോധനകൾ നടത്തും. ബസ്റ്റാൻഡ്, റിസോർട്ടുകൾ എന്നിവിടങ്ങളിൽ മിന്നൽ പരിശോധനകളും നടത്തും. ജില്ലാ പോലീസ് മേധാവി, വിവിധ ഡിവൈ.എസ്.പിമാർ, സ്പെഷ്യൽ ബ്രാഞ്ച് എന്നിവയുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായാണ് പരിശോധന നടത്തുക.
















































































































