ജപ്പാന്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ജനുവരി അഞ്ചിന് കട്ടപ്പനയില്‍ നടക്കും
ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള രജിസ്റ്റേര്‍ഡ് സെന്റിങ് ഓര്‍ഗനൈസേഷന്‍ ആയ അജിനോറ ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സി, ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കട്ടപ്പന സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ ജനുവരി 5 ന് രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി രൂപത എമിരേറ്റ്‌സ് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.
ജപ്പാനില്‍ നിന്നുള്ള 72 ഓളം കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുക്കും.
പ്ലസ് ടു, ഡിഗ്രി, ഐ.ടി.ഐ, എഞ്ചിനീയറിങ് യോഗ്യതകളുള്ളവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. എസ്.എസ്.ഡബ്ലിയു ആന്‍ഡ് ടി.ഐ.ടി.പി തസ്തികകളിലേക്കാണ് ഇപ്പോള്‍ അവസരങ്ങളുള്ളത്. നിലവില്‍ ഹെല്‍ത്ത് കെയര്‍, അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഇന്‍ഡസ്ട്രി ജോബ്‌സ് റിക്രൂട്ട്‌മെന്റാണ് നടക്കുന്നതെന്ന് അജിനോറ ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ അജോ അഗസ്റ്റിന്‍, പ്രിന്‍സ് മുലേച്ചാലില്‍, മനേഷ് ബേബി, ജോബിഷ് കുര്യാക്കോസ് എന്നിവര്‍ പറഞ്ഞു.
രജിസ്‌ട്രേഷന് ഫോണ്‍: 9495258888, 7306821543.