മുഖ്യമന്ത്രി ഫാസിസം നടപ്പാക്കാന്‍ ശ്രമിക്കുന്നു: അഡ്വ. ഇ.എം. ആഗസ്തി
കട്ടപ്പന: കേരളത്തില്‍ ഫാസിസം നടപ്പാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് എഐസിസി അംഗം ഇ.എം. ആഗസ്തി എക്സ് എംഎല്‍എ. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ നടത്തിയ ഫാസിസ്റ്റ് വിമോചന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച കെപിസിസി പ്രസിഡന്റിനേയും പ്രതിപക്ഷനേതാവിനെയും മറ്റ് മേതാക്കളെയും അപായപ്പെടുത്താന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ ഫാസിസ്റ്റ് മുഖമാണ് തുറന്നുകാണിക്കുന്നത്. പ്രതിഷേധം അറിയിക്കുന്ന കെ.എസ്.യു., യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്ന ശൈലി തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷത വഹിച്ചു. പി.ആര്. രാജപ്പന്, ജോസ് മുത്തനാട്ട്, സിജു ചക്കുംമൂട്ടില്‍, അനീഷ് മണ്ണൂര്‍, ഷൈനി സണ്ണി ചെറിയാന്, തങ്കച്ചന് കാരക്കാവയലില്‍, ഷാജി നെല്ലിക്കല്‍, ലാലിച്ചന്‍ പുളിച്ചമാക്കല്‍, ലീലാമ്മ ബേബി, സിന്ധു വിജയകുമാര്‍, സജിമോള്‍ ഷാജി, കെ.എ മാത്യു, കെ.ഡി. രാധാകൃഷ്ണന് നായര്‍, ജിതിന് ഉപ്പുമാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.