ഹൈറേഞ്ച് മോട്ടോർ തൊഴിലാളി യൂണിയൻ ( HMTA )
10-മത് അഖില കേരള വടംവലി മത്സരം ഡിസംബർ 31 ന് വൈകിട്ട് 6 മണിക്ക് കട്ടപ്പന പഴയ ബസ്റ്റാൻഡിൽ
ദി മോട്ടോർ തൊഴിലാളി അസോസിയേഷൻ (HMTA ) ജില്ലയിൽ പ്രവർത്തനമാരംഭിച്ചിട്ട് 50 വർഷം പിന്നിടുകയാണ്. മോട്ടോർ തൊഴിലാളികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിച്ചു വരുന്ന HM TA സാമൂഹ്യ സാംസ്കാരിക രംഗങ്ങൾക്കൊപ്പം കലാകായിക മത്സരങ്ങളും സംഘടിപ്പിച്ച് വരികയാണ്.ഇതിൻ്റെ ഭാഗമായാണ് കട്ടപ്പനയിൽ എട്ടാമത് വട്ടംവലി മത്സരം സംഘടിപ്പിക്കുന്നത്.
സാംബോ ചാമ്പ്യൻ
ഹരീഷ് വിജയനേ
MP ഡീൻ കുര്യാക്കോസ് ആദരിക്കും.
ഒന്നാം സമ്മാനമായി
കേജീസ് ജ്വല്ലറി നൽകുന്ന 35008 രൂപയും PK സുധാകരൻ എവർറോളിംഗ് ട്രോഫിയും
രണ്ടാം സമ്മാനമായി
ഗായത്രി സിൽക്സ് നൽകുന്ന 25008 രൂപയും P.സെൽവരാജ് എവർ റോളിംഗ് ട്രോഫിയും.
മൂന്നാം സമ്മാനമായി
KJ ഗ്രാനെറ്റ് നൽകുന്ന
15008 രൂപയും
ജഗ്ഗി ജോസഫ് പടിക്കര മെമ്മോറിയൽഎവർ റോളിംഗ് ട്രോഫിയും
നാലാം സമ്മാനമായി
ജലധാര കോർപ്പറേഷൻ നൽകുന്ന 10008 രൂപയും പത്മനാഭൻ പാണൻ വിളയിൽ എവർറോളിംഗ് ട്രോഫിയും നൽകും
5 മുതൽ 8 വരെയുള്ള വിജയികൾക്ക് 6008 രൂപയും 9 മുതൽ 16 വരെയുള്ള വിജയികൾക്ക് 4008 രൂപയുമാണ് നൽകുന്നത്.
വാർത്താ സമ്മേളനത്തിൽ HM TAപ്രസി.PK
ഗോപി ,സെക്രട്ടറി M.K. ബാലചന്ദ്രൻ ,ട്രഷറർ ലൂക്കാ ജോസഫ് എന്നിവർ പങ്കെടുത്തു.