Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ N.S.S സഹവാസ ക്യാമ്പിന് പ്രോൽസാഹനവുമായി
N.S.S സഹവാസ ക്യാമ്പിന് പ്രോൽസാഹനവുമായി
ഫ്രണ്ട്സ് ഓഫ് കട്ടപ്പന

കൊച്ചറ സെൻ്റ്.ജോസഫ് എൽ.പി സ്കൂളിൽ നടക്കുന്ന വണ്ടൻമേട് എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പിൽ
പങ്കെടുക്കുന്ന എൻ.എസ്.എസ് വോളൻ്റിയേഴ്സിന് ‘
ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ വോളൻ്റിയേഴ്സ് ക്യാപ്പ് വിതരണം ചെയ്തു.
ഫ്രണ്ട്സ് ഓഫ് കട്ടപ്പന വൈസ് പ്രസിഡൻ്റ് ഷിനോയ് കാവുംകോട്ട് സ്കൂൾ പ്രിൻസിപ്പൽ
സി.എം ഫിറോസിന് ക്യാപ്പ് കൈമാറി. സപ്തദിന ക്യാമ്പ് വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് മാനങ്കേരിയിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഷോജി മാത്യു, സി.സിൽവിയ, ജോസ്, ഓമന കെ.സി, അനീസ് ഖാൻ,ചഞ്ചൽ, ഹാരിസ് ടി.പി, പ്രോഗ്രാം ഓഫിസർ അബ്ദുൾ റഷീദ് എന്നിവർ പങ്കെടുത്തു.